രാംദേവ് ഗാന്ധിയെന്ന്, ജെയ്റ്റ്ലിക്ക് എന്തുപറ്റി?
ദില്ലി: അധികാരം കിട്ടിയ ശേഷം ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്ലി വക ബാബ രാംദേവിന് പുകഴ്ത്തല്‍. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെയും ജയപ്രകാശ് നാരായണനെയും പോലെ ബാബ രാംദേവ് വോട്ടര്‍മാരെ സ്വാധീനിച്ചു എന്നാണ് ജെയ്റ്റ്ലിയുടെ പുകഴ്ത്തല്‍. സ്ഥാനമാനങ്ങളോട് ഭ്രമമില്ലാത്ത ആളാണ് ബാബ രാംദേവ്.
രാജ്യത്തെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് ബാബ രാംദേവിന്റെ ലക്ഷ്യം. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങള്‍ മഹാത്മാ ഗാന്ധിയും ജയപ്രകാശ് നാരായണനും രാജ്യത്തിന് ചെയ്തതിന് സമാനമാണ് രാംദേവിന്റെ പ്രവര്‍ത്തികളും. ബി ജെ പി സ്ഥാനാര്‍ഥിയായി അമൃത്സറില് നിന്നും മത്സരിച്ച അരുണ്‍ ജെയ്റ്റ്ലി കോണ്‍ഗ്രസിലെ അമരീന്ദര്‍ സിംഗിനോട് തോറ്റിരുന്നു.

അരുണ്‍ ജെയ്്റ്റ്ലി തോറ്റെങ്കിലും ബി ജെ പി 282 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ബി ജെ പി നേതൃത്വം നല്കിയ എന്‍ ഡി എയ്ക്ക് 336 സീറ്റുകള്‍ കിട്ടി. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി പിന്തുണച്ച ആത്മീയ നേതാവാണ് യോഗ ഗുരു ബാബ രാംദേവ്.
ബി ജെ പിയുടെ വിജയാഘോഷത്തിന് വേണ്ടി തയ്യാറാക്കിയ പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗും നിരവധി എം പിമാരും കേട്ടിരിക്കേയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ പ്രശംസ. എന്നാല്‍ വിവാദ നായകനായ ബാബം രാംദേവിനെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications