അഞ്ചു ദിവസത്തിനുള്ളില്‍ എവറസ്റ്റ് രണ്ടുതവണ കീഴടക്കി ഇന്ത്യന്‍ യുവതി റെക്കോര്‍ഡിട്ടു

  • Posted By:
Subscribe to Oneindia Malayalam

ഗുവാഹതി: അതീവ ദുഷ്‌കരമായ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പര്‍വത നിരയായ എവറസ്റ്റ് രണ്ടുതവണ കീഴടക്കി ഇന്ത്യന്‍ യുവതി റെക്കോര്‍ഡ് സ്ഥാപിച്ചു. അരുണാചല്‍ പ്രദേശ് സ്വദേശിനി അന്‍ഷു ജംസേനപയാണ് അപൂര്‍വ നേട്ടത്തിനര്‍ഹയായത്. ഇതാദ്യമായാണ് ഒരു വനിത അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടുതവണ എവറസ്റ്റിന്റെ മുകളിലെത്തുന്നത്.

മെയ് 16ന് അന്‍ഷു എവറസ്റ്റിന്റെ മുകളിലെത്തിയിരുന്നു. ഇതിനുശേഷം ഞായറാഴ്ച രാവിലെയോടെ ഇവര്‍ വീണ്ടും എവറസ്റ്റ് കീഴടക്കി. ഇത് അഞ്ചാം തവണയാണ് അന്‍ഷു എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ ഇന്ത്യന്‍ പതാക പാറിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മകൂടിയായ ഇവര്‍ 17,500 ഫീറ്റ് ഉയരത്തിലേക്ക് വിശ്രമമില്ലാതെയാണ് കയറുകയായിരുന്നു.

anshujemsenpa

ശനിയാഴ്ച രാവിലെയോടെയായിരുന്നു യാത്രയുടെ ആരംഭം. 21ന് രാവിലെ 7.45 ഓടെ അന്‍ഷു കൊടുമുടിക്ക് മുകളിലെത്തി. അരുണാചല്‍ പ്രദേശ് മലകയറ്റക്കാരുടെ സംഘടനയുടെ പ്രസിഡന്റാണ് അന്‍ഷുവിന്റെ ഭര്‍ത്താവ് തെസ്രിങ് വാങ്. പ്രാര്‍ഥനയ്ക്ക് ദൈവം നല്‍കിയ മറുപടിയാണ് അന്‍ഷുവിന്റെ വിജയത്തിനാധാരമെന്ന് അദ്ദേഹം പ്രതികരിച്ചു. കഠിനമായ പരിശീലനമാണ് അന്‍ഷുവിന്റെ വിജയത്തിനാധാരം. ഇന്ത്യന്‍ ജനതയ്ക്ക് നന്ദി പറയുന്നതായും അന്‍ഷുവിന്റെ ഭര്‍ത്താവ് പറഞ്ഞു. 

English summary
Arunachal’s Anshu Jamsenpa is first woman to scale Mt Everest twice in 5 day
Please Wait while comments are loading...