കെജ്രിവാള്‍ സിനിമയ്ക്ക് പോകും , എന്നാല്‍ ഓഫീസില്‍ പോകാറില്ല!! പുതിയ ആരോപണം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പുതിയ ആരോപണങ്ങളുമായി കപില്‍ മിശ്ര. കഴിഞ്ഞ വര്‍ഷം രണ്ട് തവണ മാത്രമാണ് അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയിട്ടുള്ളതെന്നാണ് മിശ്രയുടെ പുതിയ ആരോപണം. മിക്കപ്പോഴും അദ്ദേഹം ഓഫീസില്‍ നിന്ന് ഓഫ് എടുത്തിരുന്നുവെന്നും മിശ്ര.

കെജ്രിവാളിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ റെയ്ഡ് നടന്നു, നിരവ ധി അഴിമതി കേസുകളാണ് പൊങ്ങി വന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് അകന്നു നിന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ 3 എന്ന സിനിമ കാണാനാണ് കുടുംബത്തിനൊപ്പം പുറത്തിറങ്ങിയതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മിശ്ര വ്യക്തമാക്കുന്നു.

aravind kejriwal

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ അഴിമതി ആരോപണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞയാഴ്ചയിലാണ് മിശ്ര പുറത്തുവിട്ടത്. കെജ്രിവാള്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയത് കണ്ടെന്നാണ് മിശ്രയുടെ ആദ്യ ആരോപണം. കെജ്രിവാളും സംഘവും കള്ളപ്പണം വെളുപ്പിച്ചെന്നാണ് മിശ്ര പിന്നീട് ആരോപിച്ചത്.

വളരെ കുറിച്ച് മാത്രം ജനങ്ങളുമായി ഇടപെടുകയും വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ പോവുകയും പോര്‍ട്ട്ഫോളിയോ ഇല്ലാത്തതും ഇതിനൊക്കെ പുറമെ ഏറ്റവും കൂടുതല്‍ ദിവസങ്ങളില്‍ അവധിയെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാരാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവനും അറിയാമെന്നും മിശ്ര പറയുന്നു

ദില്ലി ജലമന്ത്രിയായിരുന്ന കപില്‍ മിശ്രയെ എഎപി പുറത്താക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഴിമതി ആകരോപണങ്ങളുമായി മിശ്ര എത്തിയത്. ഏറ്റവും വലിയ അഴിമതിക്കാരനാകാനാണ് ആംആദ്മി അധ്യക്ഷന്റെ പോക്കെന്ന് മിശ്ര വിമര്‍ശിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പ്രവര്‍ത്തനം മികച്ചതല്ലെന്ന് ആരോപിച്ച് മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയത്.

അതേസമയം മിശ്രയുടെ ആരോപണങ്ങള്‍ക്കെതിരെ കെജ്രിവാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ ചോദ്യത്തിനും കെജ്രിവാളിന് ഒരേ ഒരു ഉത്തരമാണെന്നും അത് അദ്ദേഹത്തിന്‍റെ ക്രിമിനല്‍ മൗനമാണെന്നും മിശ്ര പറയുന്നു.

English summary
Suspended Aam Aadmi Party (AAP) member Kapil Mishra today alleged that party chief and Delhi chief minister Arvind Kejriwal has been to the office just two times in the last year.
Please Wait while comments are loading...