കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയുടെ ഏറ്റുമുട്ടല്‍ ഒന്നും കാണാതെയല്ല; കെജ്രിവാളിന്റെ പ്ലാന്‍ ഇങ്ങനെ, മോദിക്ക് ആദ്യ എതിരാളി

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാള്‍ ബിജെപിയോട് അങ്കം കുറിച്ചിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് റെയ്ഡുകളും അറസ്റ്റുമൊക്കെ ദില്ലിയില്‍ നടക്കുന്നത്. സത്യേന്ദ്ര ജെയിനും ഇപ്പോള്‍ മനീഷ് സിസോദിയയുമൊക്കെ കുടുങ്ങി കിടക്കുന്നത് ഇതിന്റെ പ്രതികാരം കൂടിയാണ്. പക്ഷേ എന്താണ് ബിജെപി ആംആദ്മി പാര്‍ട്ടി പോലൊരു ചെറിയ പാര്‍ട്ടിയെ ഭയക്കുന്നത്.

കോണ്‍ഗ്രസോ തൃണമൂല്‍ കോണ്‍ഗ്രസോ പോലുള്ള ഒരു പാര്‍ട്ടിയെ ഒട്ടും പേടിക്കാതെ ബിജെപി മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണ്. എഎപി ഇത്രയും വര്‍ഷങ്ങളായി പ്രതിപക്ഷത്തിന് മിസായ ഒരു കാര്യം കൃത്യമായി മനസ്സിലാക്കിയിരിക്കുകയാണ്. ബിജെപിക്ക് അത് പഞ്ചാബിലും ഇപ്പോള്‍ ഗുജറാത്തിലും മനസ്സിലായത് കൊണ്ടാണ് ഈ നീക്കം. വിശദമായ വിവരങ്ങളിലേക്ക്....

1

ബിജെപിയെ രണ്ടിടത്ത് തകര്‍ത്ത് തരിപ്പണമാക്കിയ ചരിത്രമാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. ദില്ലിയിലും പഞ്ചാബിലും ഇത്രയും കാലം രണ്ടാമത്തെ പാര്‍ട്ടിയായിട്ടും ഈ രണ്ടിടത്തും അധികാരം നേടാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ തന്ത്രപരമായി കെജ്രിവാള്‍ അത് നേടിയെടുത്തു. ഇതിനിടയില്‍ നരേന്ദ്ര മോദിയോട് രണ്ട് തവണ സ്വന്തം കോട്ടയില്‍ തോറ്റിട്ടുണ്ട്. 2014, 2019 ലോക്‌സഭ തിരഞ്ഞെടുപ്പുകളാണിത്. കെജ്രിവാള്‍ ഇതിനിടയില്‍ കടുത്ത മോദി വിരുദ്ധനായി മാറിയിരുന്നു. പക്ഷേ തന്ത്രപരമായിട്ടാണ് അദ്ദേഹം നീങ്ങിയത്.

2

കെജ്രിവാളിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തിരുന്നു. ആ സമയം മോദിയെ ഭീരുവായും സൈക്കോപാത്തായും കെജ്രിവാള്‍ വിശേഷിപ്പിച്ചിരുന്നു. ഈ സമയം ദില്ലി ലെഫ്. ഗവര്‍ണറുമായും ദില്ലി പോലീസുമായും കെജ്രിവാള്‍ ഏറ്റുമുട്ടി. ഇതെല്ലാം കൊണ്ട് കെജ്രിവാള്‍ എന്ന നേതാവാണ് മങ്ങിപ്പോയത്. 2019ല്‍ മോദി വീണ്ടും വിജയിച്ചതോടെയാണ് കെജ്രിവാള്‍ തന്ത്രം മാറ്റിയത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പതിയെ അടര്‍ത്തിയെടുത്തത് കൊണ്ട് മാത്രം നിലനില്‍ക്കാനാവില്ല എന്ന് കെജ്രിവാള്‍ തിരിച്ചറിഞ്ഞത് ഇവിടെയായിരുന്നു. ദില്ലിയില്‍ നിന്ന് ഒറ്റ ലോക്‌സഭാ സീറ്റ് പോലും കെജ്രിവാളിന്റെ പാര്‍ട്ടിക്ക് ഇതുവരെ നേടാനായിട്ടില്ല.

3

ബിജെപിയുടെ കോര്‍ വോട്ടുബാങ്കിനെയാണ് എഎപിക്ക് ആവശ്യം. അത് മധ്യവര്‍ഗമാണ്. മോദിയുടെ മാജിക്കിലാണ് ബിജെപി ഈ വിഭാഗത്തെ ഒപ്പം നിര്‍ത്തുന്നത്. ഇവരെ കൂടെ വേണമെങ്കില്‍ ആദ്യം ഹിന്ദുത്വത്തില്‍ മാസ്റ്റര്‍ ക്ലാസുണ്ടായിരിക്കണം. അത് മോദിയുടെ പ്രധാന തന്ത്രമാണ്. ഇതില്‍ വിജയിക്കണമെങ്കില്‍ മോദിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുകയോ, മോദി ഭക്തരെ അതിരൂക്ഷമായി വിമര്‍ശിക്കുകയോ ചെയ്യരുതെന്നാണ് പ്രധാന തന്ത്രം. യഥാര്‍ത്ഥത്തില്‍ ഈ വോട്ടുബാങ്കിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് കെജ്രിവാള്‍ ചെയ്തത്.

4

'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍''ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'

ഈ നീക്കം വിജയം കണ്ടു. കെജ്രിവാള്‍ കേന്ദ്രത്തിനെതിരെ മൗനം പാലിച്ചു. ജനപ്രിയ പദ്ധതികളില്‍ മാത്രമായി ശ്രദ്ധ. ദില്ലിയില്‍ വീണ്ടും വിജയിച്ചത് ഈ നീക്കം കാരണമാണ്. അത് മാത്രമല്ല ഇപ്പോള്‍ പഞ്ചാബും അവര്‍ക്കൊപ്പം വന്നു. ഗോവയില്‍ കുറച്ച് സീറ്റുകളും നേടി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെയല്ല, ബിജെപിയുടെ കോട്ടകളിലാണ് എഎപി വിള്ളലുണ്ടാക്കിയിരിക്കുന്നത്. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം എഎപി അവിടെ കോണ്‍ഗ്രസിനേക്കാള്‍ മുന്നിലാണ്. കെജ്രിവാളിന്റെ പ്രഖ്യാപനങ്ങളും ജനപ്രിയ ഫോര്‍മുലയും ജനങ്ങള്‍ വിശ്വാസത്തിലെടുത്തിരിക്കുകയാണ്.

5

മോദിക്കുണ്ടായിരുന്ന അതേ ഗുണമാണ് കെജ്രിവാളിനും കിട്ടിയിരിക്കുന്നത്. ക്ലീന്‍ ഇമേജുള്ള കെജ്രിവാള്‍ ഭീഷണിയാണെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസൊക്കെ ഇത് വൈകിയാണ് തിരിച്ചറിഞ്ഞത്. ഈ ക്ലീന്‍ ഇമേജ് ഇടിക്കാനുള്ള പണിയാണ് റെയ്ഡുകളും അഴിമതി കേസുകളും. അത് മാത്രമല്ല കെജ്രിവാളിന് ദേശീയ തലത്തില്‍ മോഹങ്ങളുണ്ട്. പ്രധാനമന്ത്രി പദത്തിലെത്തുക എന്നത് എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ആഗ്രഹമാണ്. കെജ്രിവാള്‍ മോഡല്‍ ദേശീയത, രാജ്യസ്‌നേഹം, ഹിന്ദുത്വം എന്നിവ അദ്ദേഹം ഉണ്ടാക്കി കഴിഞ്ഞു. ഇതാണ് യഥാര്‍ത്ഥത്തില്‍ മോദിക്ക് ബദല്‍. ഇത്രയും കാലം പ്രതിപക്ഷത്തിന് ഇല്ലാതിരുന്നതും ഈ തന്ത്രമാണ്.

6

വലന്‍സിയയില്‍ റൊമാന്റിക് ഡേറ്റുമായി നയന്‍സും വിക്കിയും, കിസ്സ് വാള്‍ ലുക്ക് വൈറല്‍, ചിത്രങ്ങള്‍ കാണാം

മതപരമായ ഭിന്നതയുണ്ടാക്കുന്ന വിഷയങ്ങളില്‍ നിന്ന് മാറി നടക്കുക എന്ന തന്ത്രമാണ് കെജ്രിവാള്‍ പയറ്റിയത്. മേക്ക് ഇന്ത്യ നമ്പര്‍ വണ്‍ എന്ന കെജ്രിവാളിന്റെ പ്ലാന്‍ ബിജെപിയെയും അമ്പരപ്പിച്ചിരുന്നു. മേക്ക് ഇന്‍ ഇന്ത്യക്ക് ബദലായി ഇത് കണ്ട് തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും കെജ്രിവാള്‍ ഉറപ്പ് നല്‍കി. ഇന്ത്യ വീണ്ടും ലോകത്തെ ഭരിക്കുന്ന ശക്തിയായി മാറ്റുമെന്നാണ് പ്രഖ്യാപനം. ബിജെപി സൗജന്യങ്ങള്‍ സ്വന്തം കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്കാണ് നല്‍കുകയെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. ദില്ലിയെ തകര്‍ക്കുകയാണെന്നും കെജ്രിവാള്‍ ഇതിലൂടെ മുന്നോട്ട് വെക്കുന്ന ചിന്തയാണ്. ഗുജറാത്തില്‍ എഎപി തരംഗമായാല്‍ അതോടെ ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ഇതുവരെയില്ലാത്ത വെല്ലുവിളിയായിരിക്കും.

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

English summary
arvind kejriwal found a way to counter narendra modi wave, bjp start to worry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X