കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ മോദിയെ കണ്ടു, ആദ്യത്തെ ആവശ്യം അറിയിച്ചു

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയുടെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മനീഷ് സിസോദിയയും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. ദില്ലിക്ക് സംസ്ഥാന പദവി വേണമെന്ന ആവശ്യം അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചു.

'അടിമയാകാന് സുരേഷ് ഗോപി കെജ്രിവാളിനടുത്തേക്ക്'..ഫേസ്ബുക്കിലെ ആപ്പ് ആഘോഷം കാണൂ

കൂടിക്കാഴ്ച 15 മിനുട്ട്

കൂടിക്കാഴ്ച 15 മിനുട്ട്

15 മിനുട്ട് നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ദില്ലിക്ക് സംസ്ഥാന പദവി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മനീഷ് സിസോദിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പങ്കെടുക്കാന്‍ സാധിക്കില്ല

പങ്കെടുക്കാന്‍ സാധിക്കില്ല

സത്യപ്രതിജ്ഞ ചടങ്ങിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് തങ്ങള്‍ എത്തിയത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം അറിയിച്ചു.

ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍

ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍

70 ല്‍ 67 സീറ്റുകള്‍ നേടിയാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ ഭരണം പിടിച്ചത്.

സ്വതന്ത്ര സംസ്ഥാന പദവി

സ്വതന്ത്ര സംസ്ഥാന പദവി

ദില്ലിക്ക് സ്വതന്ത്ര സംസ്ഥാന പദവിയില്‍ എത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും ബി ജെ പിയും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വാഗ്ദാനം നല്‍കിയിരുന്നു.

English summary
Delhi Chief Minister-designate and AAP leader Arvind Kejriwal met Prime Minister Narendra Modi here on Thursday. During his meeting with Modi, Kejriwal told the PM that it was an opportune time to grant full statehood to Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X