കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും അമിത്ഷാക്കും പിന്നാലെ ഹോളി ആഘോഷിക്കുന്നില്ലെന്ന് കെജ്രിവാളും; കാരണം കൊറോണയല്ല

  • By Anupama
Google Oneindia Malayalam News

ദില്ലി: ഇത്തവണ ഹോളി ആഘോഷിക്കുന്നില്ലെന്നറിയിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 47 പേര്‍ കൊല്ലപ്പെട്ട ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്രിവാള്‍ ഹോളി ആഘോഷിക്കുന്നില്ലെന്ന് തീരുമാനിച്ചത്. വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവെയാണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ മാത്രമല്ല ആംആദ്മി പാര്‍ട്ടിയും ഇത്തവണ ഹോളി ആഘോഷത്തിന്റെ ഭാഗമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ കൂടിയാണ് കെജ്രിവാള്‍.

kejriwal

ഇത്തവണത്തെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളും നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കെജ്രിവാള്‍ ദില്ലി കലാപം കണക്കിലെടുക്കാണ് ഹോളി ആഘോഷിക്കാത്തതെങ്കില്‍
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കൂട്ടം കൂടിയുള്ള പരിപാടികളില്‍ നിന്നും മാറി നില്‍ക്കുക എന്ന ഉദ്യേശത്തോടെയാണ് മോദിയും അമിത് ഷായും ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. ഇതൊടൊപ്പം കൊറോണ വൈറസിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സ്വയം സുരക്ഷക്കായി ചില മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മോദി രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശശീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം മാസ്‌ക് ധരിക്കുക, ചുമക്കുമ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക തുടങ്ങി ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട ചില കാര്യങ്ങളും മോദി നിര്‍ദേശിച്ചിരുന്നു.

ദില്ലിയില്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു വലിയ കലാപങ്ങളിലേക്ക് എത്തിയത്. ഇപ്പോള്‍ സ്ഥിതി ശാന്തമാണെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

സംഘര്‍ഷത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ഐബി ഉദ്യോഗസ്ഥനും അടക്കം 47 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളും കടകളും അക്രമത്തില്‍ തകര്‍ന്നിരുന്നു. ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് ദല്‍ഹിയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. ക്യാമ്പുകളിലെല്ലാം തന്നെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരിക്കിയിട്ടുണ്ടെന്നും അവശ്യസൗകര്യങ്ങളായ മരുന്നുകള്‍, ഭക്ഷണം, വസ്ത്രം, വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ ക്യാമ്പില്‍ സജ്ജമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

English summary
Arvind Kejriwal to not celebrate Holi in wake of Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X