ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന് ഷൂ വാങ്ങാന്‍ എഞ്ചിനീയറുടെ 364 രൂപ!
ദില്ലി: വിശാഖപട്ടണത്ത് നിന്നും ഒരു ഡിഡിയും കത്തും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും ആദ്യമൊന്ന് ഞെട്ടി. 210,000 രൂപ ശബളം വാങ്ങുന്ന കെജ്രിവാളിന് ഷൂ വാങ്ങാന്‍ 364 രൂപയുടെ ഡിഡി എടുത്ത് അയച്ച് കൊടുത്തതിന്റെ ഫോട്ടോ ആയിരുന്നു അത്.
364 രൂപയുടെ ഡിഡിയും തുറന്ന കത്തും അയച്ചത് വിശാഖപട്ടണത്ത് നിന്നും സുമിത്ത് അഗര്‍വാള്‍ എന്ന എഞ്ചിനിയറാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്‌കോട്ടില്‍ എത്തിയ കെജ്രിവാള്‍ സാധാരാണ ചെരിപ്പ് ധരിച്ച് എത്തിയത് ഇന്ത്യയെ നാണം കെടുത്തിയതിന് തുല്യമാണെന്ന് സുമിത്ത് പറയുന്നു. ഇനിയെങ്കിലും ഇത്തരം ചടങ്ങുകളില്‍ സാധാരണ ചെരിപ്പ് ഉപയോഗിക്കരുതെന്ന് കത്തില്‍ പറയുന്നു.

വിശാഖപട്ടണത്ത് നിന്നും ഒരു ഡിഡി
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഷൂ വാങ്ങാനിള്ള 364 രൂപയാണ് ഡിഡിയായി ദില്ലിയില്‍ എത്തിയത്. എഞ്ചിനിയറായ സുമിത്ത് അഗര്‍വാളാണ് ഷൂ വാങ്ങാന്‍ പണമില്ലാത്ത കെജ്രിവാളിന് പണം അയച്ച് കൊടുത്തത്.
കൂടെ ഒരു കത്തും
ഡിഡിയുടെ കൂടെ ഒരു തുറന്ന കത്ത് കൂടി സുമിത്ത് അയച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് കൂടി പങ്കെടുത്ത പ്രധാനപ്പെട്ട ചടങ്ങില്‍ കെജ്രിവാള്‍ എത്തിയത് സാധാരമ ചെരിപ്പ് ധരിച്ചാണ്. ഷൂ വാങ്ങാന്‍ പണമില്ലെങ്കില്‍ ഈ പണം കൊണ്ട് വാങ്ങണം, ഇനിയെങ്കിലും ഇന്ത്യയെ നാണം കെടുത്തരുതെന്നും പറഞ്ഞു.

210,000 വാങ്ങുന്ന കെജ്രിവാളിന് ഷൂ വാങ്ങാന്‍ പണമില്ല
210,000 ശബളം വാങ്ങുന്ന ആളാണ് കെജ്രിവാള്‍ എന്നും കത്തില്‍ ചൂണ്ടികാട്ടി.

ഇന്ത്യയെ അവഹേളിക്കരുത്
റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിഭവനില്‍ നടന്ന വിരുന്ന് സല്‍ക്കാരത്തില്‍ സാധാരണ ചെരിപ്പ് ധരിച്ചാണ് കെജ്രിവാള്‍ എത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് പങ്കെടുത്ത ചടങ്ങില്‍ ഇത്തരത്തില്‍ എത്തിയത് ഇന്ത്യയെ നാണം കെടുത്തുന്നതിന് തുല്യമാണെന്ന് സുമിത്ത് പറയുന്നു.

364 രൂപയെ ശേഖരിക്കാന്‍ കഴിഞ്ഞുള്ളൂ
മുഖ്യമന്ത്രിയ്ക്ക് ഷൂ വാങ്ങാന്‍ വേണ്ടി 364 രൂപ മാത്രമാണ് തനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളൂ എന്നും, കുറഞ്ഞ തുകയാണെങ്കിലും ഷൂ ഇല്ലാത്തെരാള്‍ക്ക് ഇതൊരു മോശം തുകയല്ലെന്നും കത്തില്‍ പറയുന്നു.
സുമിത്ത് അഗര്‍വാള്‍
വിശാഖപട്ടണം സ്വദേശിയായ സുമിത്ത് അഗര്‍വാളാണ് മുഖ്യമന്ത്രിയ്ക്ക് സിഡിയും കത്തും അയ്യച്ചത്.
ചടങ്ങില്‍
റിപ്പബ്ലിക് ദിന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ചെരിപ്പ് മാധ്യമത്തിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍












Click it and Unblock the Notifications