തെറ്റായ പോസ്റ്റ് പിന്‍വലിച്ചു; തെറ്റിനെക്കുറിച്ച് മിണ്ടാതെ അരവിന്ദ് കെജ്രിവാള്‍
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ നല്‍കിയ തെറ്റായ വിവരവും ഫോട്ടോയും വന്‍വിവാദമായിരിക്കുകയാണ് ഇപ്പോള്‍. പോസ്റ്റ് പിന്‍വലിച്ച അദ്ദേഹം തിരുത്ത് ഒന്നും നല്‍കിയിട്ടില്ല.
ദില്ലി : നവമാധ്യമങ്ങളില്‍ നല്‍കുന്ന പോസ്റ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. പോസ്റ്റുകള്‍ക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളും വരാറുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നല്‍കുന്ന പോസ്റ്റുകള്‍ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഷെയര്‍ ചെയ്യുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ട്വിറ്ററില്‍ സജീവമാണ്. സമകാലിക വിഷയങ്ങളെക്കുറിച്ച് കൃത്യമായ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്താറുമുണ്ട്. എന്നാല്‍ ഞായറാഴ്ച അദ്ദേഹം ട്വിറ്ററില്‍ നല്‍കിയ ചില തെറ്റായ വിവരങ്ങളും ചിത്രവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തു വരികയും ചെയ്തു. തുടര്‍ന്ന് യാതൊരു വിധ വിവരവും നല്‍കാതെ കെജ്രിവാള്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചു.
ഞായറാഴ്ച രാവിലെയാണ് അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ തെറ്റായ ഫോട്ടോയും വിവരങ്ങളും നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി നിരോധനത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത യുവാവിന്റെ പടമാണ് നല്‍കിയത്. ബാങ്കിലെ നീണ്ട ക്യൂവില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്തിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തുവെന്ന് കുറിപ്പും നല്‍കി. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഫോട്ടോയും കുറിപ്പും പിന്‍വലിക്കുകയും ചെയ്തു.

മധ്യപ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തത് കറന്‍സി നിരോധനം കൊണ്ടായിരുന്നില്ല. ബാങ്കില്‍ നിന്നും പണം മോഷ്ടിക്കുന്നതിനിടയില്‍ പിടിയിലായതിനാലാണ് ആത്മഹത്യ ചെയ്തത്. ഇത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വിശദമായി വന്നതോടയാണ് കെജ്രിവാള്‍ ഒന്നും പറയാതെ പോസ്റ്റ് പിന്‍വലിച്ചത്. കറന്‍സി നിരോധിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ നേരത്തെ കെജ്രിവാള്‍ പ്രതികരിച്ചിരുന്നു. ബിജെപി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications