Get Updates
Get notified of breaking news, exclusive insights, and must-see stories!

'പച്ചനുണ പറയുന്നു', കൊവിഡ് വ്യാപനത്തിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ നരേന്ദ്ര മോദിക്ക് മറുപടി

ദില്ലി: 2020ല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചത് വഴി ദില്ലി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കൊവിഡ് പരത്തി എന്നുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് വിമര്‍ശനം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ കോണ്‍ഗ്രസ്-ശിവസേന നേതാക്കളുമാണ് നരേന്ദ്ര മോദിക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ലജ്ജയില്ലാതെ നുണകള്‍ പറയുകയാണ് എന്ന് അരവിന്ദ് കെജ്രിവാള്‍ തുറന്നടിച്ചു. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടുകളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

''കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ച, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആളുകളോട് പ്രധാനമന്ത്രി കുറച്ച് കൂടി അനുതാപത്തോടെ പെരുമാറും എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ ദുരിതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല'' എന്നാണ് കെജ്രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് പ്രധാനമന്ത്രി കൊവിഡ് വ്യാപനത്തിന് പ്രതിപക്ഷ പാര്‍ട്ടികളെ കുറ്റപ്പെടുത്തിയത്.

8

കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ രോഗവ്യാപനത്തിന് ഉത്തരവാദികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആണെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്.'' രാജ്യത്ത് കൊവിഡ് ആദ്യതരംഗത്തിനിടെ കോണ്‍ഗ്രസ് എല്ലാ അതിരുകളും ലംഘിച്ചു. കൊവിഡ് പരത്തുന്നതിന് വേണ്ടി മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് യാത്രാ ടിക്കറ്റ് നല്‍കി. ദില്ലി സര്‍ക്കാരാകട്ടെ ചേരികളില്‍ തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങണമെന്നും ബസ്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മൈക്ക് വെച്ച് പ്രചാരണം നടത്തി'', മോദി കുറ്റപ്പെടുത്തി. ഇതാണ് കൊവിഡ് വ്യാപനം തീവ്രമല്ലാത്ത ഉത്തര്‍ പ്രദേശില്‍ രോഗം പരക്കാന്‍ കാരണമായത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും പ്രധാനമന്ത്രിക്ക് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഗതികേടിലകപ്പെട്ടവരെ സഹായിക്കുക എന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും നൂറ് തവണ ആവര്‍ത്തിക്കും എന്നാണ് പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പേ തന്നെ ട്രെയിനുകളും അന്തര്‍ സംസ്ഥാന ഗതാഗതവും നിലച്ചു. ദിവസക്കൂലിക്കാരായ കുടിയേറ്റ തൊഴിലാളികള്‍ ദുരിതത്തിലായി. അവര്‍ക്ക് ഭക്ഷണവും അഭയവും നല്‍കിയത് പ്രധാനമന്ത്രിയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ തെറ്റായാണ് കാണുന്നത് എങ്കില്‍ ആ തെറ്റ് തങ്ങള്‍ നൂറ് തവണ ആവര്‍ത്തിക്കും, മനുഷ്യത്തത്വത്തിന്റെ പേരില്‍, എന്നാല്‍ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+