Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷ മാത്രമല്ല കെജ്രിവാളിന് ബാംഗ്ലാവും വേണ്ട

ദില്ലി: തലസ്ഥാന നഗരത്തിന്റെ അഞ്ചാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുന്ന അരവിന്ദ് കെജ്രിവാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നു. ഇസഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിട്ടുളളതെങ്കിലും അതൊന്നും വേണ്ട എന്നാണ് കെജ്രിവാളിന്റെ പക്ഷം. സുരക്ഷ മാത്രമല്ല, മുഖ്യമന്ത്രിക്ക് കൂറ്റന്‍ ഔദ്യോഗിക വസതി വേണ്ടെന്നും സര്‍ക്കാര്‍ ചെലവില്‍ ഒരു സാധാരണ ഫ്ലാറ്റ് മതിയെന്നുമാണ് കെജ്രിവാള്‍ പറയുന്നത്.

ദില്ലി ചീഫ് സെക്രട്ടറി ഡി എം സപോലിയയാണ് കെജ്രിവാളിന് ഔദ്യോഗിക വസതിയിലേക്ക് ക്ഷണം നല്‍കിയത്. എന്നാല്‍ കെജ്രിവാള്‍ ഇത് നിരസിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചര്‍ച്ച നടന്നിട്ടില്ലെന്നും സപോലിയ അറിയിച്ചു. എന്തായാലും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന കൂറ്റന്‍ ബംഗ്ലാവിലായിരിക്കില്ല ദില്ലി മുഖ്യമന്ത്രി താമസിക്കുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Arvind Kejriwal

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ച ശേഷം തിങ്കളാഴ്ചയാണ് തനിക്ക് സുരക്ഷ ആവശ്യമില്ല എന്ന് കാണിച്ച് കെജ്രിവാള്‍ ദില്ലി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതിയത്. തനിക്ക് ഒരു തരത്തിലുള്ള സുരക്ഷയുടെയോ എസ്‌കോര്‍ട്ടിന്റെയോ ആവശ്യമില്ലെന്ന് കത്തില്‍ കെജ്രിവാള്‍ വ്യക്തമാക്കി. ജനത്തിരക്ക് കൂടുന്ന സമയത്ത് ഇവരെ നിയന്ത്രിക്കാനായി സൗകര്യം ചെയ്തുകിട്ടിയാല്‍ കൊള്ളാമെന്ന് മാത്രമാണ് ഭാവി മുഖ്യമന്ത്രിയുടെ ആവശ്യം.

26 വ്യാഴാഴ്ച ദില്ലിയിലെ രാംലീല മൈതാനിയിലാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതമാണ് എന്ന് കാണിച്ച് ലഫ്. ഗവര്‍ണര്‍ നജീബ് ജങിന് കത്ത് നല്‍കി. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ആരെയും പ്രത്യേകമായി ക്ഷണിക്കേണ്ട എന്നാണ് പാര്‍ട്ടി നിലപാട്. ആര്‍ക്ക് വേണമെങ്കിലും വന്ന് പങ്കെടുക്കാമെന്ന് പാര്‍ട്ടി തുറന്ന ക്ഷണത്തില്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+