Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇടമാകുന്നു; 10 വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത് 19 മടങ്ങ്

ദില്ലി: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ 19 മടങ്ങ് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളിലൂടെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ 2005ല്‍ 481 ആയിരുന്നെങ്കില്‍ 2014ല്‍ ഇത് 9622 ആയി ഉയര്‍ന്നു. 2014ല്‍ 5752 പേരാണ് കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലായത്. 5548 കുറ്റകൃത്യങ്ങളില്‍ ഐടി ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Cyber Attack

2014ല്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് മഹാരാഷ്ട്രയിലാണ്. ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലുങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ തൊട്ടു പിറകിലുണ്ട്. 2014ല്‍ അറസ്റ്റിലായ 5752 പേരില്‍ എട്ട് പേര്‍ വിദേശികളാണ്. വിചാരണ കഴിഞ്ഞ കേസുകളില്‍ 95 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.

2014ല്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. 1223 പേരാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയില്‍ 942 പേരും, തെലുങ്കാനയില്‍ 429 പേരും മധ്യപ്രദേശില്‍ 386 പേരും കര്‍ണാടകയില്‍ 372 പേരും 2014ല്‍ അറസ്റ്റിലായിരുന്നു. സോഫ്െ്രറ്വയര്‍ സെക്യൂരിറ്റി കമ്പനിയായ സിനിമാറ്റിക് കോര്‍പ്പ് ആണ് ഇന്റര്‍നെറ്റിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ഇക്കാര്യത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് അമേരിക്കയും നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഹോളണ്ടും തായ്വാനും നില്‍ക്കുന്നു. 40 കോടിയിലധികമാണ് രാജ്യത്തെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+