• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

75ന്റെ നിറവിൽ നവീൻ പട്നായിക്ക്: പൊരുതി ജയിച്ച പോരാളി, ഒഡിഷയുടെ അമരത്ത് 20 വർഷങ്ങൾ!!

ഭുവനേശ്വർ: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നവീൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ജന്മദിനാഘോഷങ്ങൾ റദ്ദാക്കി സർക്കാർ. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വെള്ളിയാഴ്ചയാണ് 75 വയസ്സ് തികയുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പിറന്നാൾ ആഘോഷമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചിട്ടുള്ളത്. മാർച്ചിലാണ് നവീൻ പട്നായിക്ക് ഒഡിഷ മുഖ്യമന്ത്രിയായിട്ട് 20 വർഷം പൂർത്തിയാക്കിയത്. നിരവധി റെക്കോർഡുകൾ സ്ഥാപിച്ച പട്നായിക്ക് സംസ്ഥാനത്തെ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. രാഷ്ട്രീയത്തിൽ കരുത്ത് തെളിയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായ ബിജു പട്നായിക്ക് ഒരിക്കൽപ്പോലും കുടുംബത്തിൽ നിന്നുള്ള ഒരാളും രാഷ്ട്രീയപ്രവേശം നടത്തുന്നതിനെ പിന്തുണച്ചിരുന്നില്ല.

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം:ചൈനയ്ക്ക് ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ അവകാശമില്ലെന്ന് ഇന്ത്യ

1997ൽ പട്നായിക് കുടുംബത്തിൽ നിന്നുള്ള മുതിർന്ന നേതാവിന്റെ മരണത്തോടെയാണ് അക്കാലത്ത് ജെഡിയുവിന്റെ ഭാഗമായിരുന്ന സഹപ്രവർത്തകരുടെ നിർദേശം അനുസരിച്ച് പിതാവിന്റെ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചത്. പിന്നീട് ജനതാദൾ പിളർന്നതോടെ പ്രാദേശിക പാർട്ടിയായ ബിജു ജനതാദൾ രൂപീകരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ബിജെഡിയ്ക്ക് മികച്ച വിജയം കൈവരിക്കാനും കഴിഞ്ഞിരുന്നു. 2009ലെ ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമാണ് മത്സരിച്ചത്. ബിജെഡിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നയാളും പരിഷ്കർത്താവുമാണെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിശേഷണം.

ഫെബ്രുവരിയിൽ നവീൻ പട്നായിക്ക് ഒഡിഷ നിയമസഭയിൽ പിന്നോക്കവിഭാഗക്കാർക്ക് വേണ്ടിയുള്ള ഒരു പ്രമേയം പാസാക്കിയിരുന്നു. ഒബിസി വിഭാഗത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസ്ഥകളെക്കുറിച്ച് ഒരു സർവേ നടത്താൻ പ്രാപ്തമാക്കുന്നതാണ്. ഇതിനെ തുടർന്ന് 2021ലെ പൊതു കണക്കെടുപ്പിൽ ഒരു സാമൂഹിക സാമ്പത്തിക കണക്കെടുപ്പ് നടത്തണമെന്ന് അഭ്യർത്ഥിച്ച് പട്നായിക്ക് കേന്ദ്രത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഒബിസി വിഭാഗത്തിന്റെ താൽപ്പര്യങ്ങൾ പരിപാലിക്കുന്നതിന് ഇത് സഹായകമാകും.

അഴിമതിക്കെതിരെ പോരാടിയിരുന്ന നവീൻ പട്നായിക്കിന് എപ്പോഴും ക്ലീൻ ഇമേജാണ് ഉള്ളത്. എന്നാൽ മുൻ ബിജെഡി എംഎൽഎ അടുത്ത കാലത്ത് അഴിമതിക്കേസിൽ അറസ്റ്റിലായിരുന്നു. അഴിമതിക്കാരായ നിരവധി ഉദ്യോദസ്ഥരെയും സർക്കാർ രാജിവെപ്പിച്ചിരുന്നു. ഇവരുടെ പെൻഷനും നിർത്തലാക്കിയിരുന്നു. 2000ൽ ഒഡിഷ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ അദ്ദേഹത്തിന് മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി ചുഴലിക്കാറ്റായിരുന്നു. 2019ലെ ഫാനി ചുഴലിക്കാറ്റ് ഉൾപ്പെടെ നിരവധി ചുഴലിക്കാറ്റുകളാണ് സംസ്ഥാനത്ത് നാശം വിതച്ചത്. എന്നാൽ ഇപ്പോൾ ഏത് തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളെയും നേരിടാനുള്ള ശേഷി ഇപ്പോൾ ഒഡിഷ സർക്കാർ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പദ്ധതികൾ അവതരിപ്പിച്ച ചുരുക്കം ചില മുഖ്യമന്ത്രിമാരിൽ ഒരാളാണ് പട്നായിക്ക്. കൃഷിക്കാരാർക്കായുള്ള കാലിയ പദ്ധതി കേന്ദ്രസർക്കാരിന്റെ പിഎം കിസാൻ പദ്ധതിയ്ക്ക് തുല്യമാണ്.

കൊവിഡ് വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഈ മാസമാണ് ലോകാരോഗ്യ സംഘടന ഒഡിഷ സർക്കാരിനെ പ്രശംസിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടെ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനൊപ്പം സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തിയിരുന്നു. കോവിഡ് വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിച്ച ഒഡിഷയിൽ വളരെക്കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാന തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചതിനൊപ്പം ജില്ലാ തലത്തിൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

English summary
As Naveen Patnaik turns 75, here is a look at how he continues to win hearts in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X