ഇഷ്ടപ്പെട്ട ഭക്ഷണം മസാലദോശ, വിനോദം സൈക്കിൾ സവാരി, ഗോവയിൽ അവധി ആഘോഷിച്ച് സോണിയ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഗോവയിലെ കടലോര റിസോർട്ടിന്റെ നടപ്പാതയിലൂടെ രാവിലെ സൈക്കിൽ സവാരി നടത്തുന്ന സ്ത്രീയെ  കണ്ട് ആളുകൾ ആദ്യം ഒന്നു ഞെട്ടി. അത് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയായിരുന്നു. എന്നാൽ സോണിയയെ അപ്രതീക്ഷിതമായ സ്ഥലത്തു വെച്ചു കണ്ടപ്പോൾ ഏവർക്കും അത്ഭുതം തോന്നി.

ഉത്തരകൊറിയയെ പൂട്ടി യുഎസ്; ഉന്നിന്റെ 'മിസൈൽ മനുഷ്യർ'ക്ക് വിലക്ക്, മധ്യസ്ഥ ശ്രമവുമായി റഷ്യ

പുതിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജോലിയിൽ മുഴുകുമ്പോൾ സോണിയ തിരിക്കേറിയ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിൻവാങ്ങി ഒഴിവു ദിനങ്ങൾ ആഘോഷിക്കുകയാണ്. ചൊവ്വാഴ്ചയാണ് സോണിയ ഗോവയിൽ എത്തിയ്ത്. ജനുവരി ആദ്യ വാരം വരെ അവർ ഗോവയിൽ ഉണ്ടാകും.

 റിട്ടർമെന്റ് ജീവിതം ആഘോഷിച്ച് സോണിയ

റിട്ടർമെന്റ് ജീവിതം ആഘോഷിച്ച് സോണിയ

ദക്ഷിണ ഗോവയിലെ ലീല ഹോട്ടലിലാണ് സോണിയ അവധി ദിനങ്ങൾ ചെലവഴിക്കുന്നത്. അടുത്ത ചില സുഹൃത്തുക്കൾക്കൊപ്പമാണ് സോണിയ ഗോവയിലെത്തിയത്. പുലർച്ചയ്ക്കുള്ള സൈക്കിൾ സവാരി, യോഗ, പുസ്തകങ്ങൾ വായിച്ചുമാണ് സോണി തന്റെ അവധിക്കാലം ആഘോഷിക്കുന്നത്. കൂടാതെ ഇടയ്ക്ക് റിസോർട്ടിലെത്തുന്ന അതിഥികളോടൊപ്പം കുശാലാന്വേഷം നടത്തുകയും സെൽഫി എടുക്കുകയും സോണിയ ചെയ്യുന്നുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം

ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം

യോഗയും സൈക്കിൾ യാത്രയും മാത്രമല്ല സോണിയയ്ക്ക് ഗോവയിൽ പ്രീയം, ദക്ഷിണേന്ത്യൻ വിഭവമായ മസാലദോശയും നേതാവിന് ഏറെ പ്രിയപ്പെട്ടതാണ്. ചില ദിവസം രാവിലെ മസാല ദോശ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണമേശയില്‍ ക്ഷമയോടെയുള്ള കാത്തിരിക്കുന്ന സേണിയ ഗാന്ധിയെ കാണാൻ സാധിക്കും. ഗോവയിലെത്തിയതു മുതൽ വാർത്തകൾ അറിയുകയോ ടിവി കാണുകയോ സോണിയ ചെയ്തിട്ടില്ലെന്നും യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചുമാണ് സോണിയ സമയം ചിലവഴിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഗോവയിൽ എത്തുന്നത് രണ്ടാം തവണ

ഗോവയിൽ എത്തുന്നത് രണ്ടാം തവണ

സോണിയ ഗാന്ധി ആദ്യമായല്ല ഗോവയിലെത്തുന്നത്. ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കനത്തപ്പോൾ ഗോവയിലെത്തിയ സോണിയ ലീല റിസോർട്ടിലാണ് താമസിച്ചിരുന്നത്. ദില്ലിയിൽ നിന്ന് മാറി നിർക്കണമെന്നുള്ള ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് മാസങ്ങളോളം സോണിയ ഇവിടെ താമസിച്ചിരുന്നു. അതിനു ശേഷം അവധിക്കാലം ആഘോഷിക്കാൻ സോണിയ വീണ്ടും ഇവിടെ എത്തിയത്.

ഇനി വിശ്രമം ജീവിതം

ഇനി വിശ്രമം ജീവിതം

സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ മാസം ആദ്യമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്. രാഹുൽ സ്ഥാനമേറ്റെടുത്ത് ദിവസങ്ങൾക്കകമാണ് സോണിയ അവധി ദിനങ്ങൾ അഘോഷിക്കാനായി ഗോവയിൽ എത്തിയത്. അതേ സമയം അഭ്യൂഹങ്ങൾക്ക് വശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ നിന്നല്ല, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നാണ് സോണിയ വിരമിക്കുന്നതെന്ന് എ.ഐ.സി.സി. വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In a role reversal, it is Sonia Gandhi, and not Rahul, who is now on a vacation. Sonia left for Goa on December 26, and is expected to be back in the first week of January.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്