കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ അംഗബലം കുറയ്ക്കാനുറച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: സൈനികരുടെ അംഗബലം കുറയ്ക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കര, വ്യോമ, നാവിക സേനകളിലായി 1.3 മില്ല്യണ്‍ പേരാണ് സേവനമനുഷ്ടിക്കുന്നു. ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യന്‍ സൈന്യത്തിനുള്ളത്.

അംഗബലം കുറയ്ക്കുക എന്നത് ഒറ്റ രാത്രികൊണ്ട് നടപ്പാക്കാനല്ല ഉദേശിക്കുന്നതെന്നുംഎവിടെയാണ് അനാവശ്യ അംഗങ്ങളുള്ളതെന്ന കണ്ടെത്തി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പരീക്കര്‍ പരഞ്ഞു. കരസേനയിലാകും ആദ്യം കത്രിക വെക്കുക. ഈ വര്ഷം സൈനീകരുടെ ശബളയിനത്തില്‍ മാത്രം ഖജനാവില്‍ നിന്ന് 95,000 കോടി രൂപയാണ് ചിലവിട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതിനാറ് ശതമാനമാണ് വര്‍ദ്ധനവുണ്ടായിട്ടുള്ളത്.

Manohar Parrikar

വര്‍ദ്ധിച്ചു വരുന്ന വേതന പെന്‍ഷന്‍ തുകയാണ സൈനീകരുടെ അംഗബലം കുറക്കാനുള്ള നീക്കത്തിന് മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്. ഇക്കൊല്ലം പെന്‍ഷന്‍ ഇനത്തില്‍ 82,333 കോടി രൂപയാണ് ചിലവായത്. ഇതിനുപുറമേ സൈനിക ഉപകരണങ്ങള്‍ വാങ്ങാനായി 80000 കോടിയും ചിലവായി.

സൈനീക കേന്ദ്രങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇപ്പോള്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യമില്ലെന്ന് മന്ത്രി പരഞ്ഞു. ഏതെല്ലാം വിഭാഗങ്ങളിലാണ് ആളുകളെ കുറയ്‌ക്കേണ്ടതെന്ന് അറിയിക്കാന്‍ സേനാ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
The military has to cut manpower, Defence Minister Manohar Parrikar said on Friday. With over 1.3 million men in uniform in the three forces - the Army, Navy and Air Force - the Indian military is the third largest military in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X