• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുത്തലാഖ് ബില്‍ മുസ്ലിം പുരുഷന്മാരെ ജയിലിലടയ്ക്കാൻ: സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമല്ല!

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെതിരെ അസദുദ്ധീന്‍‍ ഒവൈസി. മുത്തലാഖ് ബില്‍ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമല്ലെന്നും മുസ്ലിം പുരുഷന്മാരെ ജയിലില്‍ അടയ്ക്കാനുള്ളതാണെന്നും എഐഎംഐഎം പ്രസിഡന്ററ് അസദുദ്ധീൻ ഒവൈസി ആരോപിക്കുന്നു. മുത്തലാഖ് നിയമം പ്രാബല്യത്തിൽ വരുന്നതോടെ മുത്തലാഖ് അവസാനിക്കുമെന്ന് കരുതുന്നുണ്ടോയെന്നും ഒവൈസി ചോദിക്കുന്നു.

എഐഎംഐഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ശരിഅത്ത് നിയമങ്ങളെ സംരക്ഷിക്കുന്നതിനായി വെള്ളിയാഴ്ച രാത്രി ഹൈദരാബാദില്‍ വിളിച്ചു ചേര്‍ത്ത പൊതുയോഗത്തിലാണ് ഒവൈസിയുടെ പ്രതികരണം. രാജ്യസഭയിലെ തർക്കങ്ങളെ തുടര്‍ന്ന് മുത്തലാഖ് ബില്‍ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബിൽ പാസാക്കിയിരുന്നില്ല.

 സ്ത്രീധന മരണവും പീഡനവും

സ്ത്രീധന മരണവും പീഡനവും

സ്ത്രീധന മരണങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റ് കുറ്റകൃത്യങ്ങളും അവയ്ക്കെതിരെ നിയമം പ്രാബല്യത്തിൽ വന്നെന്ന് കരുതി അവസാനിക്കില്ല. ഒവൈസി ചൂണ്ടിക്കാണിക്കുന്നു. ഹൈദരാബാദിൽ പൊതുപരിപാടിയ്ക്കിടെയാണ് ഒവൈസി ഇക്കാര്യം വ്യക്തമാക്കിയത്. 2005നും 2015നും ഇടയില്‍ ഇന്ത്യയിൽ 80,000 ലധികം സ്ത്രീധന മരണങ്ങളുണ്ടായിട്ടുണ്ടെന്നും ഒവൈസി പറയുന്നു. പ്രതിദിനം 22 സ്ത്രീകൾ വീതം സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മരണമടയുന്നുണ്ടെന്നാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന കണക്കുകൾ. 2014ലെ നിർഭയ കൂട്ടബലാത്സംഗക്കേസിന് ശേഷം പീഡനക്കേസുകളിൽ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഇതിനുള്ള ഉത്തരം നിയമമല്ലെന്നും ഒവൈസി പറയുന്നു.

 മുത്തലാഖ് ബില്‍ ഗൂഡാലോചന

മുത്തലാഖ് ബില്‍ ഗൂഡാലോചന

ഇന്ത്യയിലെ മുത്തലാഖ് ബിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഗൂഡാലോചനയാണെന്നും ഇത് മുസ്ലിം സ്ത്രീകളെ തെരുവിലിറക്കുന്നതിനും മുസ്ലിം പുരുഷന്മാരെ ജയിലിലടക്കുന്നതിനുള്ളതാണെന്നും ഒവൈസി ആരോപിക്കുന്നു. മുസ്ലിം പണ്ഡിതന്മാരോട് കൂടിയാലോചന നടത്താതെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സർക്കാര്‍ മുത്തലാഖ് ബില്‍ പാർലമെന്റിൽ സമർപ്പിച്ചിട്ടുള്ളെതന്നും ഒവൈസി ആരോപിക്കുന്നു.

 രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്

രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്

നേരത്തെ ലോക്സഭ പാസാക്കിയ മുസ്ലിം സ്ത്രീ സംരക്ഷണ ബില്‍ 2017 പ്രതപക്ഷത്തിന്റെ എതിര്‍പ്പിനെ തുടർന്നാണ് രാജ്യസഭയില്‍ പാസാവാതിരുന്നത്. ബില്‍ വിദഗ്ധ പരിശോധനയയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയ്ക്ക് മുമ്പാകെ സമർപ്പിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ചത്. തത്സമയം ഭാര്യയെ തലാഖ് ചൊല്ലുന്നത് ഭര്‍ത്താവിനെ ജയിലില്‍ അടയ്ക്കാനുള്ള കുറ്റമാണെന്നാണ് നിയമം നിഷ്കർഷിക്കുന്നത്.

 ഒഴിവ്കഴിവ് മാത്രം

ഒഴിവ്കഴിവ് മാത്രം

സ്ത്രീകളുടെ അവകാശങ്ങൾ ഒഴിവ് കഴിവ് മാത്രമാണെന്നും മോദി സർക്കാര്‍ യഥാർത്ഥത്തില്‍ ലക്ഷ്യം വെയ്ക്കുന്നത് ഇസ്ലാമിക് ശരിഅത്ത് നിയമങ്ങളെയാണ് എന്നുമായിരുന്നു ആരോപണം. ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.

 നഷ്ടപരിഹാരം ലഭിക്കുന്നത്

നഷ്ടപരിഹാരം ലഭിക്കുന്നത്

ലോക്സഭയില്‍ വെച്ച ബില്ലിനെ എതിർതത് ഒവൈസി മുത്തലാഖ് നിയമവിരുദ്ധമായിട്ടുള്ള രാജ്യത്ത് ഒരു ബില്ലിന്റെ ആവശ്യമില്ലെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും നിയമവുമായി പൊരുത്തപ്പെട്ട് പോകാത്ത പ്രശ്നമുണ്ടെന്നും ഗാർഹിക പീഡനത്തിന്റെ പരിധിയിലാണ് ഈ പ്രശ്നം ഉൾപ്പെടുത്തേണ്ടെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖ് കേസുകളിൽ ഭര്‍ത്താവ് ജയിലിൽ പോയാല്‍ ഇരകൾക്ക് എങ്ങനെ നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യവും ഒവൈസി ഉന്നയിക്കുന്നു.

English summary
Law is not the solution to social problems, AIMIM president Asaduddin Owaisi has said, claiming that triple talaq bill was a ploy to send Muslim men to jail.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more