Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെടിവെച്ച് കൊല്ലാനുളള സ്ഥലം തീരുമാനിക്കൂ, എത്തിയേക്കാം'! കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനോട് ഒവൈസി

മുംബൈ: രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെച്ച് കൊല്ലാന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആഹ്വാനം ചെയ്തത് വന്‍ വിവാദമായിരിക്കുകയാണ്. അനുരാഗ് താക്കൂറിനെ ദില്ലി തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരക സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അനുരാഗ് താക്കൂറിന് മറുപടിയുമായി ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത് വന്നു.

സ്ഥലം നിശ്ചയിക്കാനും വെടിയേറ്റു വാങ്ങാനായി താന്‍ എത്താമെന്നും ഒവൈസി അനുരാഗ് താക്കൂറിനെ വെല്ലുവിളിച്ചു. ''അനുരാഗ് താക്കൂര്‍, നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്, ഇന്ത്യയില്‍ എവിടെയാണെങ്കിലും എന്നെ വെടിവെയ്ക്കാനുളള സ്ഥലം നിശ്ചയിക്കൂ, അവിടേക്ക് വരാന്‍ താന്‍ തയ്യാറാണ്'', ഒവൈസി വ്യക്തമാക്കി.

caa

നിങ്ങളുടെ വാക്കുകള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. കാരണം ഞങ്ങളുടെ അമ്മമാരും സഹോദരിമാരും തെരുവിലാണ്. അവര്‍ രാജ്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് എന്നും ഒവൈസി പറഞ്ഞു. ദില്ലിയില്‍ തിങ്കളാഴ്ച നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വിവാദ പ്രസംഗം നടത്തിയത്. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുരാഗ് താക്കൂറിനെതിരെ നടപടിയെടുത്തത്.

ബിജെപി നേതാവ് പര്‍വേഷ് ശര്‍മയേയും ദില്ലി തിരഞ്ഞെടുപ്പിനുളള താരപ്രചാരക സ്ഥാനത്ത് നിന്ന് നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് നടപടി. ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിജെപി നേതാവ് വിദ്വേഷ പ്രസംഗം നടത്തിയത്. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ കയറി പെണ്‍മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യും എന്നാണ് പര്‍വേഷ് ശര്‍മ പ്രസംഗിച്ചത്. അനുരാഗ് താക്കൂറിന്റെയും പര്‍വേഷ് ശര്‍മയുടേയും പ്രസ്താവനകള്‍ നടുക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+