കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്ക്: ആദ്യം നടപടി വേണ്ടത് ബിജെപിയിലെ തീപ്പൊരി പ്രസംഗക്കാര്‍ക്കെതിരെയെന്ന് അശോക് ചവാന്‍

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെ തിരിയുന്നതിന് മുമ്പ് സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അശോക് ചവാന്‍. വിവാദ ടെലിവിഷന്‍ പ്രാസംഗികന്‍ സാക്കിര്‍ നായിക്കിനെ വിവാദ നേതാക്കളായ യോഗി ആദിത്യ നാഥിനോടും സാക്ഷി മഹാരാജിനോടും താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന യൂണിറ്റ് പ്രസിഡന്റിന്റെ പരാമര്‍ശം. തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന ഇവര്‍ക്കെതിരെ ആദ്യം നടപടി സ്വീകരിക്കണമെന്നായിരുന്നു ചവാന്‍ മുന്നോട്ട് വെച്ച ആവശ്യം.

സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ.. സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

പൂനെയിലെ കോണ്‍ഗ്രസ് ഭവനില്‍ വിളിച്ചുചേര്‍ത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്കിര്‍ നായിക്ക് എന്തെല്ലാമാണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയാണെന്ന് ചൂണ്ടിക്കാണിക്കുന്ന ചവാന്‍ ദിഗ് വിജയ് സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞതില്‍ ഇതിനപ്പുറമൊന്നുമില്ലെന്നും പറയുന്നു. തങ്ങള്‍ക്കതിരെ സംസാരിക്കുന്നവരെ രാജ്യവിരുദ്ധരാക്കാനുള്ള മോദി സര്‍ക്കാരിന്റെ നയം തെറ്റാണെന്നും ചവാന്‍ പറയുന്നു.

ashok-chavan

 പോലീസിനെ പറ്റിച്ചത്!!! സാക്കിര്‍ നായിക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി പോലീസിനെ പറ്റിച്ചത്!!! സാക്കിര്‍ നായിക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി

ഇന്ത്യയെ മുസ്ലിങ്ങളില്ലാത്ത രാജ്യമായി മാറ്റാന്‍ ആര്‍എസ്എസും ചില ബിജെപി നേതാക്കളും ചേര്‍ന്ന് ശ്രമിക്കുന്നുണ്ടെന്നും സാക്കിര്‍ നായിക്കിനെതിരെ നടപടി സ്വീരികരിക്കുന്നതിന് മുമ്പായി ഇത്തരം തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബിജെപി ചെയ്യേണ്ടതെന്നും ചവാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ നേതാക്കളെക്കുറിച്ചുള്ള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

English summary
Ashik Chavan criticise BJP on targeting Zakir Naik besides no action against controversial BJP leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X