കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിനും കൊള്ളാത്തവനെന്ന് മുമ്പും വിളിച്ചിട്ടുണ്ട്. കാര്യമാക്കുന്നില്ല, ഗെലോട്ടിന് സച്ചിന്റെ മറുപടി

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ അശോക് ഗെലോട്ടിനുള്ള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് സച്ചിന്‍ പൈലറ്റ്. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ പൈലറ്റ് ഗൂഢാലോചന നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് തെളിഞ്ഞതായി ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു. ഇതിനാണ് മറുപടി നല്‍കിയത്. തന്നെ ഗെലോട്ട് ഒന്നിനും കൊള്ളാത്തവനെന്ന് നേരത്തെയും വിളിച്ചിട്ടുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ എന്നെ പറ്റി പറഞ്ഞിട്ടുണ്ട്. കഴിവില്ലാത്തവനെന്നും, ഒന്നിനും കൊള്ളാത്തവനെയും ഗെലോട്ട് എന്നെ പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ഞാനൊന്നും പറയാനില്ല. വളരെ സീനിയറായിട്ടുള്ള നേതാവാണ് ഗെലോട്ട്. എന്റെ പിതാവിനെ പോലെയാണ്. അതുകൊണ്ട് ഇത് കാര്യമാക്കുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

സഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധിസഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധി

1

ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ വെച്ചുള്ള ഒരു പരിപാടിയില്‍ രാഹുല്‍ ഗാന്ധി എന്റെ ക്ഷമയെ കുറിച്ച് സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ പോലൊരാള്‍ എന്റെ ക്ഷമാ ശക്തിയെ പ്രശംസിക്കുമ്പോള്‍, ആരും ഗെലോട്ടിന്റെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിക്കുമെന്ന് തോന്നുന്നില്ല. ആ പരാമര്‍ശങ്ങളെ കാണേണ്ട രീതിയില്‍ കണ്ടാല്‍ മതിയെന്നും സച്ചിന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രി ജലപദ്ധതി ഉദ്ഘാടന വേളയില്‍ നിര്‍ണായകമായ ഒരു കാര്യം പറഞ്ഞിരുന്നു. സച്ചിന്‍ സര്‍ക്കാരിനെ മാറ്റാനുള്ള അവസരം നഷ്ടപ്പെടുത്തി. അത് സംഭവിച്ചിരുന്നെങ്കിലും ഈസ്റ്റേണ്‍ രാജസ്ഥാന്‍ കനാല്‍ പദ്ധതി പ്രകാരം ഇവിടെ നേരത്തെ വെള്ളം എത്തിയേനെയെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സച്ചിനെതിരെ ഗെലോട്ട് തിരിഞ്ഞത്. ഗജേന്ദ്ര സിംഗും സച്ചിനും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. അക്കാര്യം മന്ത്രി തന്നെ സമ്മതിച്ചെന്നും ഗെലോട്ട് പറഞ്ഞു. നേരത്തെ സച്ചിന്‍ 19 എംഎല്‍എമാരെ കൂടെ നിര്‍ത്തിയാണ് വിമത നീക്കം നടത്തിയത്. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം വിജയിച്ചിരുന്നില്ല. സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പാര്‍ട്ടി നീക്കിയിരുന്നു. ഗജേന്ദ്ര ഷെഖാവത്തും ഗെലോട്ട് സര്‍ക്കാരും തമ്മിലുള്ള പോരിനാണ് ഈ വിമത നീക്കം തുടക്കമിട്ടത്.

ഷെഖാവത്തിനെതിരെ മന്ത്രിയായ മഹേഷ് ജോഷി നേരത്തെ കേസ് കൊടുത്തിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഗെലോട്ടിന്റെ വിശ്വസ്തര്‍ക്കെതിരെ ഫോണ്‍ ചോര്‍ത്തലിന് ഷെഖാവത്തും പരാതി നല്‍കിയിരുന്നു. അടുത്തിടെ രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഷെഖാവത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി നോട്ടീസ് കൈപ്പറ്റാതെ മുങ്ങി നടക്കുകയാണെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. കോടതിക്ക് മുന്നില്‍ ആ ശബ്ദം തന്റേത് തന്നെയാണെന്ന് ഷെഖാവത്ത് സമ്മതിച്ച് കഴിഞ്ഞതാണെന്നും ഗെലോട്ട് പറഞ്ഞു.

2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!

English summary
ashok gehlot called me useless earlier too, dont take it serious says sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X