കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധി, അശോക് ഗെലോട്ട് കൂടിക്കാഴ്ച ഇന്ന്, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സൂചന

Google Oneindia Malayalam News

ന്യൂഡൽഹി:കോൺഗ്രസിൽ അധ്യക്ഷ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെലോട്ട് സോണിയ ഗാന്ധി കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കും. നേരത്തെ ബുധനാഴ്ച വൈകുന്നേരമാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ച തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഗെലോട്ട് ഉടൻ രാജിവച്ചേക്കില്ലെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്.

ബുധനാഴ്ച വൈകിട്ടോട് കൂടിയാണ് അശോക് ഗെലോട്ട് ഡൽഹിലെത്തിയത്. ''അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തിക്കും. അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. അദ്ദേഹം ഇന്ന് രാജിവയ്ക്കില്ല. ഭാവിയിലും രാജിവയ്ക്കില്ല'' - മന്ത്രി പ്രതാപ് സിങ് കച്ചരിയവാസ് പറഞ്ഞു. ഗെലോട്ട് സംസ്ഥാനത്ത് അ‍ഞ്ചുവർഷം പൂർത്തിയാക്കുമെന്ന് മറ്റൊരു മന്ത്രിയായ വിശ്വേന്ദ്ര സിങും പറഞ്ഞു.

Ashok Gehlot

എന്നാൽ അധ്യക്ഷ പോരാട്ടത്തിൽ അവ്യക്തത നിലനിൽക്കുന്നതിനിടെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ മാസം 30ന് അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകുമെന്നാണ് വിവരം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കായി കേരളത്തിലെത്തിയ സിംഗ്, ഇക്കാര്യം ഗാന്ധിമാരുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. നേരത്തെ മത്സരിക്കുമെന്ന സൂചന എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിംഗ് പ്രകടമാക്കിയിരുന്നു

'അശോക് ഗെലോട്ടാണോ ശശി തരൂർ ആണോ?' എന്ന ചോദ്യത്തിന് മറുപടിയായാണ് താനും മത്സരിച്ചേക്കുമെന്ന് ദിഗ്‍വിജയ സിംഗ് പ്രതികരിച്ചത്. 'നമുക്ക് കാണാം. മത്സരിക്കാനുള്ള സാധ്യത ഞാനും എഴുതിത്തള്ളുന്നില്ല. എന്തുകൊണ്ട് നിങ്ങൾ എന്നെ പുറത്തുനിർത്താൻ ആഗ്രഹിക്കുന്നു? എല്ലാവർക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. 30-ാം തീയതി വൈകീട്ട് നിങ്ങൾക്ക് അതിന്റെ ഉത്തരം കിട്ടും' -എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിങ് പറഞ്ഞു.

ഇരട്ട പദവിക്കായി വാദിച്ചതും പിന്നാലെ സച്ചിനെ മുഖ്യ മന്ത്രിയാക്കുന്നതിനെതിരെ ഉയർന്ന കലാപവുമെല്ലാം ഗെലോട്ടിലുള്ള ഹൈക്കമാൻഡിന്റെ വിശ്വാസത്തിന് ഇടിവ് വരുത്തിയത്. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആൻറണിയും ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരം ഡൽഹിയിലെത്തിയിരുന്നു. സെപ്തംബർ 24 മുതൽ 30 വരെ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്ന് പാർട്ടി വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്‌ടോബർ ഒന്നിനും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടുമാണ്. ഒക്‌ടോബർ എട്ടിന് വൈകിട്ട് അഞ്ചിന് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.ആവശ്യമെങ്കിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17ന് നടക്കും. വോട്ടെണ്ണൽ ഒക്‌ടോബർ 19ന് നടക്കും, അന്നുതന്നെ ഫലം പ്രഖ്യാപിക്കും.9,000-ത്തിലധികം കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ വോട്ടെടുപ്പിൽ വോട്ട് ചെയ്യും.

English summary
Ashok Gehlot meeting with Sonia Gandhi scheduled for tomorrow He reached Delhi late this evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X