• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ട് ക്യാമ്പ് പൊളിയുന്നു, വിശ്വസ്തര്‍ സച്ചിന്‍ പക്ഷത്തേക്ക്; മുഖ്യമന്ത്രി പദം കൈവിടുമോ?

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ നിര്‍ണായകമായ വിമത നീക്കത്തോടെ ഗെലോട്ട് പക്ഷത്തിന് വിള്ളല്‍. അദ്ദേഹം മുഖ്യമന്ത്രിയായി തുടരണോ എന്ന കാര്യത്തില്‍ കൃത്യമായൊരു തീരുമാനം ഹൈക്കമാന്‍ഡ് എടുത്തില്ല. ഗെലോട്ട് ഹൈക്കമാന്‍ഡിനെ ധിക്കരിച്ച് ചില നീക്കങ്ങള്‍ നടത്തിയത് പ്രശ്‌നങ്ങള്‍ വഷളാക്കിയിരിക്കുകയാണ്.

സച്ചിന് പൈലറ്റിന് പൂര്‍ണ പിന്തുണ പിന്തുണ നെഹ്‌റു കുടുംബം നല്‍കുന്നുണ്ട്. ഗെലോട്ട് ഏത് നിമിഷവും മാറിയാല്‍ അദ്ഭുതപ്പെടാനില്ല എന്നതാണ് രാജസ്ഥാനിലെ സാഹചര്യം. ഗെലോട്ടിനൊപ്പം മുമ്പ് നിന്ന പലരും സച്ചിന്‍ പക്ഷത്തേക്ക് മാറി കഴഞ്ഞു. വിശദമായ വിവരങ്ങളിലേക്ക്....

1

ഗെലോട്ട് തന്നെ വിമത നീക്കത്തിന് ഒത്താശ ചെയ്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാതിരിക്കാന്‍ നടത്തിയ നാടകം ഗെലോട്ട് സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. അത് മാത്രമല്ല, സച്ചിനെതിരെ നേരത്തെ പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ ഒരു കുറിപ്പ് ഗെലോട്ട് കൈവശം വെച്ചിരുന്നു. ഇത് മാധ്യമങ്ങളിലൂടെ ചോരുകയും ചെയ്തു. ഗെലോട്ട് മനപ്പൂര്‍വം ചെയ്ത കാര്യങ്ങളാണിതെന്ന് നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്. അതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

2

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

മുഖ്യമന്ത്രി സ്ഥാനത്തിന് ഹൈക്കമാന്‍ഡ് മാറ്റമൊന്നും കൊണ്ടുവരില്ല. പക്ഷേ ഗെലോട്ടിനുള്ള തുറന്ന പിന്തുണയിലാണ് മാറ്റം വരുന്നത്. ഔദ്യോഗിക യോഗങ്ങള്‍ പലതും ഗെലോട്ട് തുടങ്ങി. ജയ്പൂരിലെ നിക്ഷേപ സംഗമം അടക്കം ഇതില്‍ വരും. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ വന്ന ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം തുടരുക. അതേസമയം നേരത്തെ ഗെലോട്ടിനൊപ്പം നിനനിരുന്ന എംഎല്‍എമാരില്‍ കുറച്ച് പേര്‍ സച്ചിന്‍ പൈലറ്റിനൊപ്പം പോയിരിക്കുകയാണ്. ഇനിയും ഗെലോട്ടിനെ പിന്തുണയ്ക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ഇവര്‍ കരുതുന്നത്.

3

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

ഇത് ഗെലോട്ട് പ്രതീക്ഷിച്ചിരുന്നില്ല. 101 എംഎല്‍എമാരുടെ പിന്തുണ പരസ്യമായ പറഞ്ഞ ഗെലോട്ടിന് പക്ഷേ പിന്തുണച്ചവരുടെ എണ്ണം താഴോട്ട് പോയിരിക്കുകയാണ്. തനിക്ക് എതിരാളികളായി നിന്നവരെ മുഴുവന്‍ വ്യക്തിപരമായി കണ്ട് കൂടെ നിര്‍ത്തികൊണ്ടിരിക്കുകയാണ് ഗെലോട്ട്. സഖ്യത്തില്‍ തന്നെ എതിര്‍ത്തവരെല്ലാം സച്ചിന്റെ വാക്കുകളെയാണ് വിശ്വസിക്കുന്നത്. പതിയെ രാഷ്ട്രീയ കളത്തിലേക്ക് തിരിച്ചുവന്ന് കൊണ്ടിരിക്കുകയാണ് സച്ചിന്‍. കഴിഞ്ഞ ദിവസം പ്രതാപ് സിംഗ് കച്ചരിയാസിനെ സച്ചിന്‍ കണ്ടിരുന്നു. ഇവരെല്ലാം സച്ചിനായി വാദിക്കുന്നുണ്ട്.

4

മന്ത്രി രാജേന്ദ്ര ഗുദ്ദ അടക്കം സച്ചിന്‍ പക്ഷത്തേക്ക് മാറിയിരിക്കുകയാണ്. ഗെലോട്ടിന്റെ വിശ്വസ്തരാണ് ഇവര്‍. ഗെലോട്ടിനെതിരെ നടപടി വേണമെന്ന് നല്ലൊരു ശതമാനം എംഎല്‍എമാരും കരുതുന്നുണ്ട്. അദ്ദേഹമാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയതെന്ന് ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍ ഗെലോട്ട് പക്ഷത്തിന് തന്നെയാണ് ഇപ്പോഴും ആധിപത്യം. കോണ്‍ഗ്രസ് അധ്യക്ഷനാവാനുള്ള അവസരമാണ് ഗെലോട്ടിന് വിമത നീക്കത്തിലൂടെ ഉണ്ടായതെന്നും, അത് ഗെലോട്ടിന് ലഭിച്ച വലിയ ശിക്ഷയാണെന്നും നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനം അതുകൊണ്ട് നഷ്ടമാകില്ലെന്് ഉറപ്പാണ്.

5

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

ബജറ്റ് സെഷന്‍ അടക്കം വേഗത്തിലായത് ഗെലോട്ടിനുള്ള ആശങ്കയാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ബിജെപിക്ക് ഉയര്‍ത്തി കാണിക്കാന്‍ നേതാക്കളില്ല. പക്ഷേ സംസ്ഥാനം ഉടനെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. രാജസ്ഥാനില്‍ ഭരണം മാറുന്നതാണ് പതിവ്. ഇത് ഗെലോട്ടിനുള്ള ആശങ്കയാണ്. സച്ചിന്‍ പൈലറ്റില്ലാതെ വിജയിക്കാനാവില്ലെന്ന് ഗെലോട്ടിന് അറിയാം. സച്ചിന്‍ തന്റെ പ്രതിച്ഛായ ഒന്ന് മാറ്റി ഗെലോട്ടിനെ നേരിടാനുള്ള ശ്രമത്തിലാണ്. ഗെലോട്ട് ക്യാമ്പില്‍ തന്നെ വിള്ളലുണ്ടായത് സച്ചിന് അനുകൂല സാഹചര്യമാണ്.

English summary
ashok gehlot wants to contiune as rajasthan cm post, leaders from his faction changing the sides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X