Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് അഖിൽ ഗൊഗോയി: ബിജെപിയെ വീഴ്ത്തണം

ഗുഹാവത്തി: കേരളത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു അസം. അധികാരത്തില്‍ തിരിച്ച് വരുമെന്ന വലിയ പ്രതീക്ഷ കോണ്‍ഗ്രസ് വെച്ച് പുലര്‍ത്തിയിരുന്നെങ്കിലും ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചു. പരാജയപ്പെട്ടെങ്കിലും 2016 ല്‍ ലഭിച്ചതിനേക്കാള്‍ സീറ്റുകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാനും കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ നടക്കാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പിലും പുതിയ സഖ്യം രൂപീകരിച്ച് മത്സരിക്കാന്‍ പോവുകയാണ് കോണ്‍ഗ്രസ്.

ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

അസം

അസമിലെ ജനപ്രിയ നേതാക്കളില്‍ ഒരാളായ അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള റായ്ജോർ ദളമായി ചേര്‍ന്നാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ പോവുന്നത്. ബിജെപി വിരുദ്ധ സഖ്യം രൂപീകരിച്ച് മത്സരിക്കുമെന്നാണ് അഖില്‍ ഗൊഗോയി വ്യക്തമാക്കിയത്. 'ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ സംയുക്തമായി പ്രതിഷേധിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചു'- കോണ്‍ഗ്രസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഖില്‍ ഗൊഗോയി പറഞ്ഞു.

അഖില്‍ ഗൊഗോയി

കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ റാണ ഗോസ്വാമിയും ജാക്കിർ ഹുസൈൻ സിക്ദറും ഗുവാഹത്തിയിലെ റൈജോർ ദളിന്റെ ആസ്ഥാനം സന്ദർശിച്ച് ഗൊഗോയിയെയും മറ്റ് മുതിർന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. "ബിജെപിയുടെ എല്ലാ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് ഒരുമിച്ച് പോരാടാൻ ഞങ്ങൾ തീരുമാനിച്ചു. ഏത് സാമൂഹിക പ്രശ്നത്തിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും," ഞായറാഴ്ച വൈകുന്നേരം നടന്ന യോഗത്തിന് ശേഷം ഗോസ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിലും

കുറഞ്ഞത് 2024 ലോക്സഭാ തിരഞ്ഞെടുപ്പും 2026 അസം നിയമസഭാ തിരഞ്ഞെടുപ്പും വരെ റായ്ജോർദളുമായി ദീർഘകാല ബന്ധം നിലനിർത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒരു സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഇത് ഒരു പ്രാഥമിക യോഗം മാത്രമാണ്, കൂടാതെ നിരവധി റൗണ്ടുകൾ നടക്കും. ഒരു സഖ്യത്തിന്റെ അന്തിമ തീരുമാനം ഉന്നത സംസ്ഥാന, കേന്ദ്ര നേതാക്കൾ എടുക്കും," -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പില്‍

നിയമസഭാംഗങ്ങളുടെ മരണവും രാജിയും കാരണം അഞ്ച് നിയമസഭാ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഈ വർഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ പാർട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇരു പാർട്ടികളും ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സാന്നിധ്യം കാരണം മഹാസഖ്യത്തിൽ ചേരുന്നതിന് റൈജോർ ദൾ സഖ്യത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.

എഐയുഡിഎഫ്

എഐയുഡിഎഫുമായുള്ള സഖ്യത്തില്‍ നിന്ന് പുറത്ത് വരികയാണെങ്കില്‍ മഹാസഖ്യത്തിൽ ചേരാൻ റൈജോർ ദൾ തയ്യാറാണെന്ന് ഞായറാഴ്ചത്തെ യോഗത്തിലും അഖില്‍ ഗൊഗോയി വ്യക്തമാക്കി. "ബിജെപിയെ പോലെ, എഐയുഡിഎഫും ഒരു വർഗീയ ശക്തിയാണ്. അവര്‍ ഉള്ള ഒരു പ്ലാറ്റ്ഫോമിൽ ഞങ്ങൾ ഉണ്ടാകില്ലെന്ന് ഞങ്ങളുടെ നിലപാട് വ്യക്തമാണ്," അദ്ദേഹം മാധ്യമപ്രവർത്തകരോടും പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിൽ

ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും റൈജോർ ദളും ഒന്നിച്ച് നിൽക്കുന്നത് ഗുണം ചെയ്യുമെന്നും ശിവസാഗർ മണ്ഡലത്തിലെ എംഎൽഎയാ ഗൊഗോയ് പറഞ്ഞു. അതേസമയം 126 അംഗ അസം നിയമസഭയിൽ ബിജെപി 60 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎൽ ആറും സീറ്റിലുമായിരുന്നു വിജയിച്ചത്.

പ്രതിപക്ഷ നിരയില്‍

മറുവശത്ത് പ്രതിപക്ഷ നിരയില്‍ കോൺഗ്രസ് 29 ഉം എഐയുഡിഎഫ് 16 ഉം ബിപിഎഫ് നാല് ഉം സിപിഐഎമ്മിന് ഒരു സീറ്റും ലഭിച്ചു. ശിവസാഗർ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചായിരുന്നു അഖില്‍ ഗൊഗോയിയുടെ വിജയം. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരുടെ ഓരോ എംഎൽഎമാരും മരിക്കുകയും രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ രാജിവെച്ചതിനേയും തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+