Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് പകരം ഭാരതം: ബയോ മാറ്റി അസം മുഖ്യമന്ത്രി, ഇന്ത്യ ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ഹിമന്ത

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതിന് പിന്നാലെ ട്വിറ്ററിലെ ബയോയില്‍ നിന്ന് ഇന്ത്യ നീക്കം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ത്യക്ക് പകരം ഭാരത് എന്നാണ് ട്വിറ്റര്‍ ബയോയില്‍ ശര്‍മ നല്‍കിയിരിക്കുന്നത്. ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യ എന്ന പേര് നല്‍കിയത്.

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ ഡെവലെപ്‌മെന്റ് ഇന്‍ക്ലൂസീവ് ഇന്ത്യ എന്നതിന്റെ ചുരുക്കമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യ എന്ന പേര് രാജ്യത്തിന് നല്‍കിയത് ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്ന് ഹിമന്ത പറഞ്ഞു. കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കുകയാണ് വേണ്ടതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

himanta-biswa-sarma

നേരത്തെ അസം മുഖ്യമന്ത്രി, ഇന്ത്യ, എന്നായിരുന്നു ഹിമന്തയുടെ നേരത്തെയുള്ള ട്വിറ്റര്‍ ബയോ. ഇതാണ് അസം മുഖ്യമന്ത്രി, ഭാരതം എന്നാക്കി മാറ്റിയത്. നമ്മുടെ മുന്‍ഗാമികള്‍ ഭാരതത്തിന് വേണ്ടിയാണ് പോരാടിയത്. നമ്മള്‍ ഭാരതത്തിന് വേണ്ടി തുടര്‍ന്നും പ്രയത്‌നിക്കണം. ഭാരതത്തിന് ബിജെപി എന്നും ഹിമന്ത ട്വീറ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ്, അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തി. ഹിമന്തയുടെ പുതിയ ബോസാണ് എല്ലാ പദ്ധതികള്‍ക്കും ഇന്ത്യ എന്ന പേര് നല്‍കിയതെന്ന് ജയറാം രമേശ് പരിഹസിച്ചു.

സ്വന്തം ബോസിനോടാണ് ഹിമന്ത ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടതെന്നും ജയറാം രമേശ് പറഞ്ഞു.സര്‍ക്കാര്‍ പദ്ധതികളുടെ പേര് ആദ്യമൊന്ന് നോക്കുന്നത് നല്ലതാണ്. സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ. ഇതെല്ലാം മോദിയുടെ പദ്ധതികളാണ്. ഇപ്പോള്‍ തുടരുന്നുമുണ്ട്. എല്ലാ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരോട് ഒറ്റക്കെട്ടായി നിന്ന് ടീം ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ മോദി ആവശ്യപ്പെട്ടത്.

ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് വരെ മോദി അഭ്യര്‍ത്ഥിച്ചതാണെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പങ്കുവെച്ചായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. അതേസമയം പരസ്പരം തമ്മിലടിക്കുന്നവരാണ് യോഗം ചേരുന്നതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രതിപക്ഷ യോഗത്തെ വിമര്‍ശിച്ചിരുന്നു.അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യക്കൊപ്പം ടാഗ് ലൈനും ചേര്‍ത്തിട്ടുണ്ട്. ജീതേഗ ഭാരത്-ഇന്ത്യ തീര്‍ച്ചയായും വിജയിക്കും എന്നാണ് ടാഗ് ലൈന്‍. ഇതിലൂടെ ഈ ചര്‍ച്ച അവസാനിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം രാത്രി പ്രതിപക്ഷ നേതാക്കള്‍ ചേര്‍ന്നാണ് ടാഗ് ലൈന്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ്, ഹിന്ദി ടാഗ് ലൈന്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ഇന്ത്യ എന്ന പേരിനോട് നിതീഷ് കുമാറിന് യോജിപ്പില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യോഗത്തില്‍ നിന്ന് നിതീഷ് നേരത്തെ പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലുള്ള എന്‍ഡിഎ എന്നീ അക്ഷരങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നിതീഷ് പറഞ്ഞു. എങ്ങനെയാണ് സഖ്യത്തിന് ഇന്ത്യ എന്ന പേരിടുകയെന്നും നിതീഷ് ചോദിച്ചു. കോണ്‍ഗ്രസും, നിതീഷ് കുമാറും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. എന്നാല്‍ ഭൂരിപക്ഷം പാര്‍ട്ടികളും ഇതിനോട് യോജിച്ചതോടെ നിതീഷ് സമ്മതിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+