കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

Google Oneindia Malayalam News

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് അസം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭരണഘടനാ ലംഘനമായിരുന്നില്ല അസമിലെ പ്രതിഷേധത്തിന് കാരണം. സ്വന്തം അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുമെന്ന ആധിയായിരുന്നു. അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുന്നതോടെ തങ്ങളുടെ ഭൂമിയും ഭാഷയും സംസ്‌കാരവും അന്യമാകുമോ എന്ന ആശങ്ക.

അസമിന് സമാനമായ പ്രതിഷേധം ത്രിപുരയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സമരത്തിന്റെ തീവ്രത കുറഞ്ഞു. പൂര്‍ണമായും ശാന്തമാകാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതിന് വേണ്ട സുപ്രധാന തീരുമാനങ്ങളാണ് അസമിലെ ബിജെപി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. വിശദാംശങ്ങള്‍....

പ്രക്ഷോഭം തണുത്തേക്കും

പ്രക്ഷോഭം തണുത്തേക്കും

അസമില്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ളതാണ് മിക്ക തീരുമാനങ്ങളും. സംസ്ഥാനത്തിന്റെ വികസനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും പ്രക്ഷോഭം തണുപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

തദ്ദേശീയര്‍ക്ക് കൂടുതല്‍

തദ്ദേശീയര്‍ക്ക് കൂടുതല്‍

അസമിലെ തദ്ദേശീയര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിക്കും. ഇവരുടെ മേഖലകളില്‍ താമസിക്കുന്ന അഭയാര്‍ഥികള്‍ക്ക് താരതമ്യേന അവകാശങ്ങള്‍ കുറയും. അസമികളുടെ ഭൂമി ഒരിക്കലും നഷ്ടപ്പെടാതിരിക്കാനുള്ള നിയമം കൊണ്ടുവരാനാണ് നീക്കം. ഭൂമിയില്‍ അവകാശം തദ്ദേശീയര്‍ക്ക് മാത്രമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 വില്‍ക്കാനും വാങ്ങാനുമുള്ള അവകാശം

വില്‍ക്കാനും വാങ്ങാനുമുള്ള അവകാശം

അസമിലെ തദ്ദേശീയരായ ജനങ്ങളെ പ്രീതിപ്പെടുത്തുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. അസമിലെ ഭൂമിയുടെ അവകാശം തദ്ദേശീയര്‍ക്ക് മാത്രമാകും. വില്‍ക്കാനും വാങ്ങാനുമുള്ള അവകാശം പുറത്തുനിന്നുള്ളവര്‍ക്കുണ്ടാകില്ല. ഇക്കാര്യം ഉറപ്പ് നല്‍കുന്ന നിയമം കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കശ്മീരില്‍ റദ്ദാക്കിയ പ്രത്യേക അധികാരം

കശ്മീരില്‍ റദ്ദാക്കിയ പ്രത്യേക അധികാരം

കശ്മീരില്‍ മുമ്പുണ്ടായിരുന്ന പ്രത്യേക അധികാരത്തിന് സമാനമായ നയം അസമില്‍ നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ആലോചിക്കുന്നത്. കശ്മീരിലെ ഭൂമിയില്‍ കശ്മീരികള്‍ക്ക് മാത്രമായിരുന്നു അവകാശം. പുറത്തുനിന്നുള്ളവര്‍ക്ക് അവിടെ ഭൂമി വാങ്ങാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വകുപ്പാണ് മോദി സര്‍ക്കാര്‍ ആഗസ്റ്റില്‍ റദ്ദാക്കിയത്.

ഭാഷയുടെ പദവി വര്‍ധിപ്പിക്കും

ഭാഷയുടെ പദവി വര്‍ധിപ്പിക്കും

അസമീസ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 345ല്‍ വേണ്ട ഭേദഗതികള്‍ വരുത്താനും കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അഭ്യര്‍ഥിച്ചു. അംഗീകരിക്കപ്പെട്ടാല്‍ ചില പ്രദേശങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള ജില്ലകളില്‍ എല്ലാം അസമീസ് ആയിരിക്കും ഔദ്യോഗിക ഭാഷ.

അസമീസ് ഭാഷ പഠനം നിര്‍ബന്ധമാക്കും

അസമീസ് ഭാഷ പഠനം നിര്‍ബന്ധമാക്കും

എല്ലാ പാഠശാലകളിലും അസമീസ് ഭാഷ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. പത്താം ക്ലാസ് വരെ എല്ലാ സ്‌കൂളുകളിലും അസമീസ് ഭാഷ പഠനം നിര്‍ബന്ധമായ വിഷയമാകും. എന്നാല്‍ സ്വയം ഭരണം നിലനില്‍ക്കുന്ന മേഖലകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കും.

 ഫെബ്രുവരിയില്‍ നിയമം കൊണ്ടുവരും

ഫെബ്രുവരിയില്‍ നിയമം കൊണ്ടുവരും

അടുത്ത ഫെബ്രുവരിയിലാണ് അസം നിയമസഭ യോഗം ചേരുക. നിര്‍ണായകമായ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. സ്വയം ഭരണ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടത്താനും മന്ത്രിസഭ തീരുമാനിച്ചു. ഓരോ സമുദായങ്ങള്‍ക്കും ഫണ്ട് പ്രഖ്യാപിച്ചു.

 ചുതിയ സമുദായത്തിന് ഇങ്ങനെ

ചുതിയ സമുദായത്തിന് ഇങ്ങനെ

ചുതിയ സമുദായത്തിന്റെ രാജ്ഞിയായിരുന്ന സതി സധനിയുടെ ജന്മവാര്‍ഷികം സതി സധനി ദിവസ് ആയി ആചരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴിന് ആയിരിക്കും ആചരണം. ഗോലാഘട്ടില്‍ സതി സധനി സര്‍വകലാശാല സ്ഥാപിക്കുമെന്നും ബിശ്വ ശര്‍മ മാധ്യമങ്ങളെ അറിയിച്ചു.

500 കോടി രൂപ അനുവദിച്ചു

500 കോടി രൂപ അനുവദിച്ചു

ബജാലി പുതിയ ജില്ലയായി പ്രഖ്യാപിച്ചു. മോറന്‍, മോട്ടോക്ക്, ചുതിയ, അഹോം സമുദായങ്ങളുടെ വികസനത്തിന് 500 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓരോ സമുദായങ്ങള്‍ക്കും പ്രത്യേകം വികസന സമിതികളുണ്ട്. ഇവ പുനസംഘടിപ്പിക്കാനും തീരുമാനിച്ചു.

കൂടുതല്‍ പണം, സംവരണം

കൂടുതല്‍ പണം, സംവരണം

തായ് അഹോം വികസന സമിതിക്ക് 250 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, ചുതിയ, കോച്ച് രാജഭംഗ്ഷി വികസന സമിതികള്‍ക്കുള്ള ഫണ്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ സര്‍വകലാശാലകളിലും കോളജുകളിലും കോച്ച് രാജഭംഗ്ഷി, തായ് അഹോം, ചുതിയ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കും. ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് പുറമെയാണ് പുതിയ സംവരണം.

തോട്ടം തൊഴിലാളികളുടെ കൂലി കൂട്ടി

തോട്ടം തൊഴിലാളികളുടെ കൂലി കൂട്ടി

കോളജുകളിലും സര്‍വകലാശാലകളിലും തോട്ടം തൊഴിലാളി കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് സംവരണം നല്‍കും. തേയില ക്ഷേമ മന്ത്രാലയത്തിന് കൂടുതല്‍ ഫണ്ട് നല്‍കും. ഇവര്‍ താമസിക്കുന്ന മേഖളകളില്‍ മൂന്ന് മാസത്തിനകം 100 സ്‌കൂളുകള്‍ സ്ഥാപിക്കും. ബ്രഹ്മപുത്ര താഴ്‌വരയില്‍ ജോലി ചെയ്യുന്നവരുടെ ദിവസ കൂലി 115ല്‍ നിന്ന് 145 ആക്കി ഉയര്‍ത്താനും തീരുമാനിച്ചു.

 വന്‍ തോതില്‍ ആനുകൂല്യങ്ങള്‍

വന്‍ തോതില്‍ ആനുകൂല്യങ്ങള്‍

ബോഡോ പീസ് അക്കോഡ് വേഗം നടപ്പാക്കണം, പൈതൃക മേഖലകള്‍ വില്‍ക്കുന്നത് കുറ്റകരമാക്കണം, ബിശ്വനാഥ് മേഖലയില്‍ രണ്ട് മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. അസമില്‍ പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ക്ക് മുന്നിലുള്ള സമുദായങ്ങള്‍ക്കെല്ലാം വന്‍ തോതില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍.

മോദി സര്‍ക്കാരിന്റെ 10 ലക്ഷ്യങ്ങള്‍; നാലെണ്ണം നടപ്പാക്കി, ഇനി ആറെണ്ണം, പ്രതിഷേധം ശക്തിപ്പെട്ടേക്കുംമോദി സര്‍ക്കാരിന്റെ 10 ലക്ഷ്യങ്ങള്‍; നാലെണ്ണം നടപ്പാക്കി, ഇനി ആറെണ്ണം, പ്രതിഷേധം ശക്തിപ്പെട്ടേക്കും

യുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!! സ്വത്തുക്കള്‍ കണ്ടുകെട്ടി, സ്ത്രീകള്‍ക്ക് നേരെയുംയുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!! സ്വത്തുക്കള്‍ കണ്ടുകെട്ടി, സ്ത്രീകള്‍ക്ക് നേരെയും

English summary
Assam Decides To Ensure Land Rights For Indigenous People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X