കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ വെള്ളപ്പൊക്കം രൂക്ഷം; മരണസംഖ്യ 63 ആയി; 31 ലക്ഷത്തോളം ആളുകള്‍ ദുരിതത്തില്‍

Google Oneindia Malayalam News

ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്ന് അസമില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞദിവസം മാത്രം അസമില്‍ എട്ട് പേര്‍ മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 63 ല്‍ എത്തി.

32 ജില്ലകളിലായി 31 ലക്ഷത്തോളം ആളുകളെയാണ് വെള്ളംപൊക്കം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ 32 ജില്ലകളിലെ 4,296 വില്ലേജുകളിലെ 30,99,762 ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു.

assam

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 60 പേര്‍ മരിച്ചു.വെള്ളിയാഴ്ച രാത്രി ഹോജായ് ജില്ലയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം എട്ട് പേരെ കാണാതായിരുന്നു. ഹോജായ്, ബജാലി, വെസ്റ്റ് കര്‍ബി ആംഗ്ലോങ്, കൊക്രജാര്‍, താമുല്‍പൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ദുരിത ബാധിത മേഖലയിലെ സ്ഥിതി വിലയിരുത്താന്‍ ആയി പ്രധാനമന്ത്രി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി ഫോണില്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പണ്ട് ലാലേട്ടന്‍ ചോദിച്ചപോലെ ചോദിക്കട്ടേ നവ്യേച്ചീ... ആരാധകര്‍ ഏറ്റെടുത്ത് നവ്യാ നായരുടെ പുതിയ ചിത്രം
514 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,56,365 അന്തേവാസികള്‍ അഭയം പ്രാപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ബുള്ളറ്റിന്‍ പ്രകാരം, ഞായറാഴ്ച രാവിലെ, കോപിലി (കമ്പൂര്‍, നാഗോണ്‍) നദികള്‍ കവിഞ്ഞൊഴുകുകയാണ്.

പഞ്ചനക്ഷത്ര ഹോട്ടലില്‍ തമാസിക്കാനെത്തിയ 15കാരന്‍ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതിപഞ്ചനക്ഷത്ര ഹോട്ടലില്‍ തമാസിക്കാനെത്തിയ 15കാരന്‍ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി

ബ്രഹ്മപുത്ര (ജോര്‍ഹട്ടിലെ നെമാറ്റിഘട്ടില്‍, തേസ്പൂരില്‍, സോനിത്പൂര്‍, ധുബ്രിയില്‍, ധുബ്രിയില്‍); ജിയ- ഭരാലി (എന്‍ടി റോഡ് ക്രോസിംഗില്‍, സോനിത്പൂര്‍); കോപ്പിലി (ധരംതുല്‍, നാഗോണ്‍; പുതിമതി (എന്‍എച്ച് റോഡ് ക്രോസിംഗില്‍, കാംരൂപ്), പഗ്ലാഡിയ (എന്‍ടി റോഡ് ക്രോസിംഗില്‍, നല്‍ബാരി), മനസ് (എന്‍എച്ച് റോഡ് ക്രോസിംഗില്‍, ബാര്‍പേട്ട), ബെക്കി (റോഡ് ബ്രിഡ്ജ്, ബാര്‍പേട്ട) അപകടനിലയ്ക്ക് മുകളില്‍ കവിഞ്ഞ്് ഒഴുകുന്നു. ബരാക്കും (ബിപി ഘട്ട് കരിംഗഞ്ചില്‍) കുഷിയറയും (കരിംഗഞ്ചില്‍) അപകടനിലയ്ക്ക് മുകളില്‍ ഒഴുകുന്നു.

English summary
: assam flood: death toll rises to 63,central government assures help to assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X