കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ കലാപം, 32 എംഎല്‍എമാര്‍ രാജിവെച്ചു

Google Oneindia Malayalam News

ഗുവാഹത്തി: ആസാമിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് 32 എം എല്‍ എ മാര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹിമാന്ത ശര്‍മയാണ് രാജിവെച്ച കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖന്‍. ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്ക് പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ നടപടി.

തരുണ്‍ ഗോഗോയിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെടുന്ന എം എല്‍ എമാരുടെ എണ്ണം ഇതോടെ 56 ആയി. തരുണ്‍ ഗോഗോയിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തുന്ന എം എല്‍ എമാരെ നിയന്ത്രിക്കണമെന്ന് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആകെ 78 എം എല്‍ എമാരാണ് ആസാം നിയമസഭയില്‍ കോണ്‍ഗ്രസിന് ഉള്ളത്.

inc

ആരോഗ്യമന്ത്രി ഹിമാന്ത ശര്‍മയ്‌ക്കൊപ്പമുള്ള 55 എം എല്‍ എമാര്‍ ഒഴികെയുള്ളവര്‍ തരുണ്‍ ഗോഗോയ് പക്ഷക്കാരാണ്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഗോഗോയ് മുഖ്യമന്ത്രിയായത്. 126 അംഗ സഭയില്‍ കോണ്‍ഗ്രസിന് മാത്രം 78 സീറ്റുകള്‍ കിട്ടി. എ ഐ യു ഡി എഫിന് 18 ഉം എ ജി പിക്ക് പത്തും ബി ജെ പിക്ക് അഞ്ചും സീറ്റുകളുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 14 ല്‍ പത്ത് സീറ്റുകള്‍ ബി ജെ പി പിടിച്ചിരുന്നു.

സമാനമായ രാഷ്ട്രീയ പ്രതിസന്ധിയാണ് മഹാരാഷ്ട്രയിലും നേരിടുന്നത്. മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനെ മാറ്റണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ മന്ത്രിസ്ഥാനം രാജിവെച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ മാറ്റണം എന്ന് റാണെ ആവശ്യപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ബി ജെ പിയിലേക്ക് കൂറുമാറാനാണ് റാണെയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Assam Health Minister and 31 Congress MLAs resign from Tarun Gogoi ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X