Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തിനുള്ളിലെ അതിര്‍ത്തിപ്പോര്: വരച്ചത് ബ്രിട്ടീഷുകാര്‍, പതിറ്റാണ്ടുകളായുള്ള തര്‍ക്കം

ഗുഹാവത്തി: അസം-മിസോറാം അതിര്‍ത്തി മേഖലയില്‍ ഏറ്റവും അവസാനമായി ഉണ്ടായ സംഘര്‍ഷത്തില്‍ അസം പൊലീസ് സേനയിലെ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സംഘര്‍ഷത്തില്‍ നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു. മിസോ അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങൾ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതാണ് ഒടുവിലത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. അസമും മിസോറാമും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രശ്നം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

164.6 കിലോമീറ്റർ നീളമുള്ള അന്തർ സംസ്ഥാന അതിർത്തിയാണ് ഇരു സംസ്ഥാനങ്ങള്ക്ക് ഇടയിലേയും തര്‍ക്ക പ്രദേശം. ഈ മേഖലയില്‍ ഐസ്വാൾ, കോലാസിബ്, മാമിറ്റ് എന്നീ മൂന്ന് മിസോറാം ജില്ലകള്‍ അസമിലെ കാച്ചാർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍ണ്ണയിച്ച രണ്ട് അതിര്‍ത്തിരേഖകളില്‍ ഏതാണ് പിന്തുടരേണ്ടത് എന്നതിനെ സംബന്ധിച്ച തര്‍ക്കമാണ് ഇരു സംസ്ഥാനങ്ങള്‍ക്കിടയിലും ഉള്ളത്.

assam-mizoram2

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1875 ഓഗസ്റ്റിൽ, കാച്ചർ ജില്ലയുടെ തെക്കൻ അതിർത്തി നിശ്ചയിച്ച് അസം ഗസറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ലുഷായ് കുന്നുകളും കാച്ചർ സമതലങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ ബ്രിട്ടീഷുകാര്‍ തന്നെ നിരവധി തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നാണ് മിസോറാം വാദിക്കുന്നത്. മിസോ മേധാവികളുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമാണ് ഈ തിരുത്തലുകള്‍ ഉണ്ടായത്. 2 വർഷത്തിന് ശേഷം ഗസറ്റിൽ ഇന്നർ ലൈൻ റിസർവ് ഫോറസ്റ്റ് അതിർത്തി നിർണ്ണയിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും മിസോറാം അഭിപ്രായപ്പെടുന്നു.

എന്നാൽ 1933 ൽ ലുഷായ് ഹിൽസും അന്നത്തെ മണിപ്പൂർ നാട്ടുരാജ്യവും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കപ്പെട്ടു. അസമിലെ കാച്ചാർ ജില്ല, ലുഷായ് ഹിൽസ് എന്നിവിടങ്ങളിലാണ് അസം-മണിപ്പൂര്‍ അതിര്‍ത്തി സ്ഥിതി ചെയ്യുന്നതെന്നാണ് അന്നത്തെ കരാറില്‍ പറയുന്നത്. എന്നാല്‍ ഈ അതിര്‍ത്തി നിര്‍ണ്ണയം മിസോറാം അംഗീകരിക്കുന്നില്ല.

മിസോറാമും ആസാമും തമ്മിലുള്ള കരാർ പ്രകാരം അതിർത്തി പ്രദേശത്തെ ഇരുവരുടേയും ഭൂമിയിൽ തല്‍സ്ഥിതി നിലനിർത്തണമെന്ന വ്യവസ്ഥയുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ 2018 ഫെബ്രുവരിയിൽ സ്റ്റുഡന്റ്‌സ് യൂണിയന്‍ (മിസോ സിർലൈ പാവൽ) അതിര്‍ത്തിയില്‍ കർഷകർക്കായി ഒരു വിശ്രമ കേന്ദ്രം നിര്‍മിച്ചു. അതികം താമസിയാതെ തന്നെ ഇത് അസം പൊലീസ് പൊളിച്ച് മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഒരിടവേളക്ക് ശേഷം വീണ്ടും രൂക്ഷമാവാന്‍ തുടങ്ങിയത്.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് 1995 മുതല്‍ നിരവധി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെങ്കിലും പ്രശ്‌നം പരിഹാരമായില്ല. 2020 ഒക്ടോബറിൽ തങ്ങളുടെ അതിർത്തി കൈയ്യേറിയെന്ന് ആരോപിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ കേന്ദ്രം ഇടപെട്ട് അർദ്ധസൈനിക വിഭാഗങ്ങളെ മേഖലയിൽ വിന്യസിച്ചിരുന്നു.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
    Assam police in trouble to attack scooter passenger | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+