കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍; ലഭ്യമായ സൂചന ഇങ്ങനെ, നേതാക്കളെല്ലാം ദില്ലിയില്‍

Google Oneindia Malayalam News

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരാണെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് രാഹുല്‍ ഗാന്ധി ഇന്ന് തീരുമാക്കുക.

മൂന്ന് സംസ്ഥാനങ്ങളിലെയും പ്രമുഖ നേതാക്കളെ ദില്ലിയിലേക്ക് രാഹുല്‍ വിളിപ്പിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശില്‍ നിന്ന് കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ഛത്തീസ്ഗഡില്‍ നിന്ന് പിസിസി അധ്യക്ഷന്‍, മുന്‍ പ്രതിപക്ഷ നേതാവ് എന്നിവരാണ് ദില്ലിയിലെത്തിയിരിക്കുന്നത്. കൂടാതെ പ്രധാന നേതാക്കളെയും നിരീക്ഷകരെയും വിളിപ്പിച്ചിട്ടുണ്ട്....

വ്യാഴാഴ്ച വൈകീട്ടോടെ

വ്യാഴാഴ്ച വൈകീട്ടോടെ

വ്യാഴാഴ്ച വൈകീട്ടോടെ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. മൂന്ന് സംസ്ഥാനങ്ങളുടെയും നിരീക്ഷക ചുമതലയുണ്ടായിരുന്ന നേതാക്കളുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുന്നുണ്ട്. ശക്തി മൊബൈല്‍ ആപ്പ് വഴി മൂന്ന് സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരുടെ അഭിപ്രായവും രാഹുല്‍ ഗാന്ധി തേടിയിട്ടുണ്ട്.

വന്‍ തിരിച്ചുവരവ്

വന്‍ തിരിച്ചുവരവ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയത്. ബിജെപി ഭരണമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തി. ഛത്തീസ്ഗഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് ഭരണംപിടിച്ചത്.

കമല്‍നാഥ് മുഖ്യമന്ത്രി, സിന്ധ്യ ഉപമുഖ്യമന്ത്രി

കമല്‍നാഥ് മുഖ്യമന്ത്രി, സിന്ധ്യ ഉപമുഖ്യമന്ത്രി

മധ്യപ്രദേശില്‍ യൂത്ത് ഐക്കണ്‍ ജ്യോതിരാദിത്യ സിന്ധ്യയും മുതിര്‍ന്ന നേതാവ് കമല്‍നാഥുമാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യത. കമല്‍നാഥ് മുഖ്യമന്ത്രിയാകുമെന്നണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായിട്ടുണ്ട്. പ്രഖ്യാപനം ഉടനുണ്ടാകും.

രാജസ്ഥാനില്‍ ഇങ്ങനെ

രാജസ്ഥാനില്‍ ഇങ്ങനെ

കമല്‍നാഥിനെ പിന്തുണയ്ക്കുന്ന ഒട്ടേറെ എംഎല്‍എമാരുണ്ട്. സിന്ധ്യയുടെ കാര്യവും അങ്ങനെ തന്നെ. ഈ സാഹചര്യത്തിലാണ് രണ്ടുപേരെയും രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

സച്ചിന്‍ പൈലറ്റിന് സാധ്യത

സച്ചിന്‍ പൈലറ്റിന് സാധ്യത

സച്ചിന്‍ പൈലറ്റിനാണ് സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത്. ഭൂരിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരുടെ അദ്ദേഹത്തോടൊപ്പമാണ്. കൂടാതെ 10 സ്വതന്ത്രരും ഒരു ബിഎസ്പി എംഎല്‍എയും സച്ചിന്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായമുള്ളവരാണ്. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു. പൈലറ്റും ഗെഹ്ലോട്ടും ദില്ലിയിലെത്തി.

കൂടുതല്‍ പേര്‍ ഛത്തീസ്ഗഡില്‍

കൂടുതല്‍ പേര്‍ ഛത്തീസ്ഗഡില്‍

ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് സിങ് ബാഗല്‍, മുന്‍ പ്രതിപക്ഷ നേതാവ് ടിഎസ് സിങ്ദിയോ എന്നിവരാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യത. തമ്രാദ്വാജ് സാഹുവും ചന്ദ്രദാസ് മഹന്ദും സാധ്യത കല്‍പ്പിക്കുന്ന മറ്റു രണ്ടുപേരാണ്. ഛത്തീസ്ഗഡിന്റെ കാര്യത്തിലും രാഹുല്‍ ഗാന്ധി ഇന്ന് അന്തിമ തീരുമാനമെടുക്കും. മറ്റു രണ്ടുസംസ്ഥാനത്തേക്കാള്‍ കൂടുതല്‍ പേര്‍ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി പദത്തിലേക്ക് നോട്ടമിടുന്നുണ്ട്.

പരിഹാരം ഇങ്ങനെ

പരിഹാരം ഇങ്ങനെ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചില്ല. എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. രണ്ടു പേര്‍ മാത്രമാണ് മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യത കല്‍പ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാളെ ഉപമുഖ്യമന്ത്രിയാക്കി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് നേതാക്കള്‍ പറയുന്നത്.

നേതാക്കള്‍ പറയുന്നു

നേതാക്കള്‍ പറയുന്നു

കമല്‍നാഥ് ആണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍. ഇദ്ദേഹത്തിനെയാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. സിന്ധ്യയ്ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കും. സിന്ധ്യ വളരെ ജനകീയനാണ്. രാജസ്ഥാനില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായവുമുണ്ട്.

രാജസ്ഥാനിലെ വികാരം

രാജസ്ഥാനിലെ വികാരം

എന്നാല്‍ കോണ്‍ഗ്രസിന്റെ ഇത്തവണത്തെ മുന്നേറ്റത്തിന് രാജസ്ഥാനില്‍ ചുക്കാന്‍ പിടിച്ചത് സച്ചിന്‍ പൈലറ്റാണ്. 99 എംഎല്‍എമാരെയും പങ്കെടുപ്പിച്ച് യോഗം നടന്നിരുന്നു. അവരുടെ വികാരം സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നാണ്. കേന്ദ്ര പ്രതിനിധികള്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിക്കുകയും ചെയ്തു.

പ്രത്യേക ഓഡിയോ സന്ദേശം

പ്രത്യേക ഓഡിയോ സന്ദേശം

പ്രവര്‍ത്തകരോട് അഭിപ്രായം പറയാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് രാഹുല്‍ പ്രത്യേക ഓഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. എല്ലാം രമ്യമായി പരിഹരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അതേസമയം, സോണിയാ ഗാന്ധിയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അവര്‍ വ്യക്തമായ മറുപടി തന്നില്ല.

Recommended Video

cmsvideo
ബിജെപിക്ക് നഷ്ടങ്ങളുടെ വര്‍ഷമായി 2018 | Oneindia Malayalam
 രാഹുലിനോട് ചോദിക്കൂ

രാഹുലിനോട് ചോദിക്കൂ

ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ രാഹുലിനോട് ചോദിക്കൂ എന്നായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം. എംഎല്‍എമാര്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് അന്തിമ തീരുമാനം എടുക്കുക. ഈ നടപടി നടക്കുകയാണ്. വൈകാതെ അന്തിമ തീരുമാനം എടുക്കുമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; മല്‍സരിച്ച് ജയിച്ചത് മൂന്ന് സീറ്റില്‍ മാത്രം, ബാക്കി ഭാഗ്യം!! ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; മല്‍സരിച്ച് ജയിച്ചത് മൂന്ന് സീറ്റില്‍ മാത്രം, ബാക്കി ഭാഗ്യം!!

English summary
Assebmly polls: Rahul Gandhi to Hold Meetings to Decide on Rajasthan, Madhya Pradesh, Chhattisgarh CMs; Sachin Pilot, Ashok Gehlot, Jyotiraditya Scindia, Kamal Nath in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X