നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ്; ആറ് സംസ്ഥാനങ്ങളില്‍... അറിയാം വിശദവിവരങ്ങള്‍
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുക. മൂന്നാം ദിവസം നവംബര്‍ ആറിന് ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ ആദംപൂര്‍, തെലങ്കാനയിലെ മുനുഗോഡെ, ഉത്തര്‍ പ്രദേശിലെ ഗോല ഗോക്രന്നാഥ്, ഒഡീഷയിലെ ധംനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ ഏഴിനാണ് വിജ്ഞാപനം ഇറങ്ങുക. അതോടെ പെരുമാറ്റ ചട്ടം നിലവില്‍ വരും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം 14 ആണ്. സൂക്ഷ്മ പരിശോധന തൊട്ടടുത്ത ദിവസം നടക്കും. പത്രിക പിന്‍വലിക്കാന്‍ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നവംബര്‍ മൂന്നിനും വോട്ടെണ്ണല്‍ നവംബര്‍ ആറിനും നടക്കും.
വോട്ടിങ് മെഷീന്‍ ഉപയോഗിച്ചാകും വോട്ടെടുപ്പ്. വിവി പാറ്റ് സൗകര്യവുമുണ്ടാകും. സുഗമമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്നു കമ്മീഷന്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ പ്രസാദ് അറിയിച്ചു. വോട്ടര്‍ ഐഡി കാര്‍ഡാണ് പ്രധാനമായും തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുക. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും ഔദ്യോഗിക രേഖയായി പരിഗണിക്കും.












Click it and Unblock the Notifications