നോട്ട് നിരോധവനവും ജിഎസ്ടിയും ബിജെപിക്ക് തിരിച്ചടിയാകും, ഹിമാചലില്‍ ഭരണ തുടർച്ചയെന്ന് മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ഷിംല: നോട്ട് നിരോധവനും ജിഎസ്ടിയും ഹിമാചലിൽ ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി വീരഭഭ്രസിങ്. കേന്ദ്ര സർക്കാരിന്റെ രണ്ടു പദ്ധതികൾ കാരണം ജനങ്ങൾ അങ്ങേയറ്റം ദുരിതം അനുഭവിച്ചു. അതിനുള്ള മറുപടി ജനങ്ങൾ ഹിമാചൽ തിരഞ്ഞെടുപ്പിലൂടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

himachal

ഹിമാചൽ പ്രദേശിൽ വികസനം നടപ്പിലാക്കിയത് കോൺഗ്രസ് സർക്കാരാണെന്നും വീരേന്ദ്രസിങ് അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും വിജയം നേടുമെന്നുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നും വിരേഭഭ്ര സിങ് പറഞ്ഞു. ആർകി മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം ഈക്കുറി ജനവിധി തേടുന്നത്.

എന്നാൽ ഇതുവരെ ഹിമാചലിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ പറഞ്ഞു. എന്നാൽ ഇതുവരേയും മുഖ്യമന്ത്രി സ്ഥാനാർഥി ആകുന്ന കാര്യം കാര്യം തിരുമാനിച്ചിട്ടില്ലെന്നും നഡ്ഡ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ജിഎസ്ടി പരാമർശത്തിനും നഡ്ഡ മറുപടി നൽകിയിട്ടുണ്ട്. രാഹുലിന് ഇന്ത്യയെ കുറിച്ചും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും അറവില്ലെന്നും നഡ്ഡ കുറ്റപ്പെടുത്തി

English summary
Sitting in the BJP office, Devender Kumar Sharma, General Secretary of the party from Arki constituency, talks to The Quint with a confident smile. He is busy with party workers as they strategise their candidate Rattan Singh Pal’s win over the sitting Chief Minister Virbhadra Singh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്