കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലാഖ്, തലാഖ്, തലാഖ്!! ബിജെപിയെ പൊളിച്ചടുക്കി ശശി തരൂര്‍; 'സോ അപ്‌സെറ്റ്', വ്യാപക വിമര്‍ശനവും

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കണ്ടത് ജനം ബിജെപിയെ കൈവിട്ട ചിത്രം. ഒന്നര പതിറ്റാണ്ടായി ബിജെപിക്കൊപ്പം നിന്ന മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ പുല്‍കിയിരിക്കുന്നു. ഛത്തീസ്ഗഡ് തീര്‍ത്തും ബിജെപിയെ അകറ്റി. രാജസ്ഥാനും മധ്യപ്രദേശും അല്‍പ്പം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ കോണ്‍ഗ്രസിനൊപ്പം ചേരുകയും ചെയ്തു.

ഇത്രയും ദയനീയമായ തോല്‍വി ബിജെപി ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. മൂന്ന് സംസ്ഥാനങ്ങളും ഒരേ വേളയില്‍ ബിജെപിയെ കൈയ്യൊഴിഞ്ഞിരിക്കുന്നു. ഈ വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രതികരണം കോണ്‍ഗ്രസ് എംപി ശശി തരൂരിന്റേതാണ്. വളരെ രൂക്ഷമായതും തമാശ കലര്‍ന്നതുമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്....

 വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍

ഛത്തീസ്ഗഡില്‍ ബിജെപി തോറ്റുവെന്ന് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ അല്‍പ്പനേരം ബിജെപി പിടിച്ചുനിന്നു. കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ദയനീയ പരാജമാണ് രാജസ്ഥാനിലും മധ്യപ്രദേശിലും. സോഷ്യല്‍ മീഡിയയില്‍ ബിജെപിക്കെതിരായ പരിഹാസമാണ് മുഴുവന്‍.

 ഇന്ത്യാ ഭൂപടം വച്ച്

ഇന്ത്യാ ഭൂപടം വച്ച്

ഇന്ത്യാ ഭൂപടം വച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കാവിയിലും അല്ലാത്ത സംസ്ഥാനങ്ങള്‍ മറ്റു നിറങ്ങളിലും അടയാളപ്പെടുത്തിയാണ് പലരും പ്രചരിപ്പിക്കുന്നത്. രാജ്യം കാവി മായ്ച്ച് തിരിച്ചുവരുന്നുവെന്നാണ് അടിക്കുറിപ്പ്. കാവി തൊടാതെ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലെത്താമെന്ന് അടിക്കുറിപ്പുകള്‍ എഴുതിയിരിക്കുന്നു. മറ്റു ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ഉദയമാണിതെന്ന് സൂചിപ്പിക്കുന്നു.

ഒന്നാം വാര്‍ഷികത്തില്‍

ഒന്നാം വാര്‍ഷികത്തില്‍

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. രാഹുല്‍ ഒരു വര്‍ഷം കൊണ്ടുതന്നെ ശക്തനായ നേതാവായി മാറി എന്നതിന്റെ സൂചനയാണിതെന്ന് സോഷ്യല്‍ മീഡിയയിലെ മിക്കയാളുകളും വിലയിരുത്തുന്നു. അവിടെയാണ് കുറച്ചുകൂടി സരസമായ രീതിയില്‍ ശശി തരൂരിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

 ബിജെപിയെ മുത്തലാഖ് ചൊല്ലി

ബിജെപിയെ മുത്തലാഖ് ചൊല്ലി

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നതില്‍ ശ്രദ്ധേയനാണ് ശശി തരൂര്‍. ബിജെപി നേതാക്കള്‍ക്ക് ഇന്ന് വളരെ അസ്വസ്ഥമാകുമെന്ന് സംശയമില്ല. വോട്ടര്‍മാര്‍ ബിജെപിയെ മുത്തലാഖ് ചൊല്ലിയിരിക്കുന്നുവെന്നും ശശി തരൂര്‍ കുറിച്ചു. മൂന്ന് സംസ്ഥാനങ്ങളും നഷ്ടമായതിന്റെ സൂചനയായിട്ടാണ് ശശി തരൂര്‍ മുത്തലാഖ് എന്ന പദം ഉപയോഗിച്ചത്.

പ്രതികരണം പലവിധം

പ്രതികരണം പലവിധം

എന്നാല്‍ ട്വീറ്റിനോട് പ്രതികരിച്ചവര്‍ പലരും പല തരത്തിലായിരുന്നു. ഒട്ടേറെ പേര്‍ ശശി തരൂരിന്റെ പ്രതികരണം കൃത്യമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റു ചിലര്‍ മുത്തലാഖ് എന്ന ഗുരുതരമായ കാര്യം ശശി തരൂര്‍ നിസാരമാക്കി എന്നാണ് പ്രതികരിച്ചത്. അത്ര നിസാരമായ കാര്യമാണോ മുത്തലാഖ് എന്നും അവര്‍ ചോദിക്കുന്നു. ചിലരാകട്ടെ, സുനന്ദ പുഷ്‌കറിന്റെ മരണം സൂചിപ്പിച്ചാണ് പ്രതികരിച്ചത്.

സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ

മധ്യപ്രദേശിലെ 230 സീറ്റില്‍ 114 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ 200 സീറ്റില്‍ 99 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചത്. ഛത്തീസ്ഗഡിലെ 90 സീറ്റില്‍ 68 സീറ്റ് കോണ്‍ഗ്രസ് നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം കരസ്ഥമാക്കി.

 പല അര്‍ഥങ്ങള്‍

പല അര്‍ഥങ്ങള്‍

മുസ്ലിംകളിലെ വിവാഹ മോചന രീതിയായ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നിയമം കൊണ്ടുവന്നിരുന്നു. തലാഖ് ചൊല്ലി എന്ന് ഭാര്യയോട് മൂന്ന് തവണ ഒരുമിച്ച് പറഞ്ഞുള്ള വിവാഹ മോചന രീതിയാണിത്. ശശി തരൂര്‍ മുത്തലാഖിനെ ബിജെപിയുടെ പരാജയത്തോട് ഉപമിച്ചതിന് പല അര്‍ഥങ്ങളാണ് പ്രതികരിക്കുന്നവര്‍ നല്‍കുന്നത്.

English summary
Talaq, talaq, talaq: Shashi Tharoor echoes voter sentiment after assembly election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X