ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വന്‍ കുതിപ്പ്; മുന്നൂറിലധികം സീറ്റുകളില്‍ മുന്നില്‍
എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്. ഫലസൂചന വന്ന 60 % സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങുമ്പോള്‍ ബിജെപിക്ക് വന്‍ കുതിപ്പ്. മുന്നൂറിലധികം സീറ്റുകള്‍ക്ക് ബിജെപി മുന്നില്‍ക്കുന്നു. കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യം തൊട്ട് പിറകിലുണ്ട്. എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്. ഫലസൂചന വന്ന 60 % സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഉത്തര്‍പ്രദേശ് വലിയ സംസ്ഥാനമാണ് എന്നതുകൊണ്ട് തന്നെ എപ്പോള്‍ വേണമെങ്കിലും ലീഡ് നില മാറി മറിയാം.
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട് എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ബിജെപിക്ക് ഭരണം പിടിക്കാന്‍ കഴിയില്ല. ബിജെപിക്ക് തുടക്കത്തില്‍ ശക്തമായ മുന്‍തൂക്കം ഉണ്ടാകുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 224 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി നേടിയിരുന്നു. ബഎസ്പി 80, ബിജെപി 47 എന്നീ നിലയിലായിരുന്നു വിധി വന്നിരുന്നത്. എന്നാല്‍ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്‍തൂക്കും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 403 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നതിനുശേഷം യുപി കാവിയണിമോ എന്നറിയാനാണ് രാജ്യം കാത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ദൃശ്യമാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ സര്‍വ്വെ പറയുമ്പോള്‍ ബിജെപി ഒറ്റ കക്ഷിയാകുമെന്നും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് സിഎന്‍എന്നും ഇന്ത്യ ടിവിയും പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.












Click it and Unblock the Notifications