ആരാണ് വോട്ടെണ്ണുന്നത്, എങ്ങനെയാണ് വോട്ടെണ്ണല്‍... വോട്ടെണ്ണലിനെക്കുറിച്ച് അറിയാനുള്ളതെല്ലാം....
മെയ് 19ന് ജനവിധി അറിയാന്‍ കാത്തിരിക്കുന്നത് 5 നിയമസഭകളാണ്. നമ്മുടെ സ്വന്തം കേരളം, അയല്‍ക്കാരായ തമിഴ്‌നാട്, ചുവപ്പുകോട്ടയായിരുന്ന ബംഗാള്‍, ബി ജെ പി ഭരണം പിടിക്കാന്‍ ഒരുങ്ങുന്ന ആസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഈയാഴ്ച പുതിയ സര്‍ക്കാര്‍ വരും. വോട്ടെണ്ണലിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.
ഫലമറിയാനുളള ആകാംക്ഷയാണ് എങ്ങും. എങ്ങനെയാണ് വോട്ടെണ്ണുന്നത്. ബാലറ്റ് പെട്ടി എന്നത് സങ്കല്‍പം മാത്രമായതോടെ പെട്ടി പൊട്ടിച്ച് എണ്ണുന്ന പരിപാടിയും നിന്നു. ഇപ്പോഴെല്ലാം മെഷീനല്ലേ. ആരാണ് വോട്ടെണ്ണുന്നത്. വോട്ടെണ്ണുമ്പോള്‍ ആരൊക്കെയാണ് ഉണ്ടാകുക. വോട്ട് എണ്ണലിനെക്കുറിച്ച് അറിയാനുള്ള കാര്യങ്ങളെല്ലാം ഇതാ

ആര് നേതൃത്വം നല്‍കും
ഓരോ മണ്ഡലത്തിലും 15 മേശകളുണ്ടാകും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ 7.45ന് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വരണാധികാരിയുടെ മേശയിലാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക.

പോസ്റ്റല്‍ വോട്ടുകള്‍
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് അരമണിക്കൂറിന് ശേഷം യന്ത്രത്തിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. വോട്ടിങ് മെഷീന്റെ ഭാഗമായ കണ്‍ട്രോള്‍ യൂണിറ്റ് ഉപയോഗിച്ചാണ് വോട്ടെണ്ണല്‍. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് യൂണിറ്റ് വേര്‍പെടുത്തിയ ശേഷമാണ് ഇത്.

ക്രമക്കേടുകള്‍ ഒഴിവാക്കാന്‍
സ്ഥാനാര്‍ഥിയുടെ ഏജന്റ് അടക്കമുള്ളവര്‍ പെട്ടിയുടെ പേപ്പര്‍ സീലുകള്‍ പരിശോധിക്കുന്നതോടെ വോട്ടെണ്ണലിന്റെ ആദ്യപടിയാകും. ക്രമക്കേട് ഉണ്ടെന്ന് തോന്നുന്ന മെഷീനിലെ വോട്ടുകള്‍ എണ്ണാനെടുക്കില്ല.

വോട്ടെണ്ണല്‍ ഇങ്ങനെ
റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ ഓരോ മെഷീനിലും രേഖപ്പെടുത്തിയ വോട്ടുകളുടെ വിവരങ്ങള്‍ കിട്ടും. ഇത് കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തും. ഒരേ സമയം പല പോളിങ് കേന്ദ്രങ്ങളിലെ വോട്ടുകള്‍ എണ്ണും. ഒരു മെഷീനിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അടുത്ത മെഷീന്‍ വോട്ടെണ്ണല്‍ മേശയില്‍ എത്തൂ.

വിവരങ്ങള്‍ പിആര്‍ഡി.ലൈവില്‍
140 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വിവരങ്ങള്‍ പിആര്‍ഡി.ലൈവ് എന്ന മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. ഫലപ്രഖ്യാപനം എത്തുന്നത് വരെ വിവരങ്ങള്‍ അറിയാം. ഓരോ മുന്നണിയുടെയും ലീഡ്, സീറ്റ് നില എന്നിവയാണ് പിആര്‍ഡി.ലൈവിന്റെ ഹോം പേജില്‍ ലഭ്യമാകും.

തിരഞ്ഞെടുപ്പു കമ്മിഷന്‍ വഴി
വോട്ടെണ്ണല്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷനും രംഗത്തുണ്ട്. ഏറ്റവും മുന്നിലുള്ള രണ്ട് സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in. ല്‍ ലഭ്യമാകും.












Click it and Unblock the Notifications