കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല: അദ്വാനി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ നേതൃസ്ഥാനത്തേയ്ക്ക നരേന്ദ്ര മോദി കടന്നുവരുമ്പോള്‍ എല്‍ കെ അദ്വാനിയുടെ രാഷ്ട്രീയ ജിവിതത്തിന് അവസാനമാകുന്നു എന്ന് ചിലരെങ്കിലും വിശ്വസിച്ചുകാണും. എന്നാല്‍ അമ്പത്തിയഞ്ച് പിന്നിടുന്ന തന്റെ രാഷ്ട്രീയ ജിവിതം ഇനിയും അവസാനിച്ചിട്ടില്ലെന്നും അത് തുടരുകയാണെന്നും അദ്വാനി തന്നെ പറയുന്നു. ഒന്നരമാസത്തിന്റെ ഇടവേളയ്ക്ക് ശേഷം ബ്ലോഗില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇപ്പോള്‍ 86 വയസ്സുള്ള അദ്വാനി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയിട്ട് അമ്പത്തിയഞ്ച് വര്‍ഷങ്ങളായി. അദ്വാനിയെ രാജ്യസഭയിലേക്ക് കൊണ്ടുവരാന്‍ ബിജെപി ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തന്റെ രാഷ്ട്രീയ ജിവിതം അവസാനിച്ചിട്ടില്ലെന്നും ഇനിയുമൊരു അങ്കത്തിന് തയ്യാറാണെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്.

Advani

പതിനാലാമത്തെ വയസ്സിലാണ് അദ്വാനി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. വീടും വീട്ടുകാരെയും വിട്ട് ആര്‍ എസ് എസിന്റെ പ്രചാരകനായി പോയതാണ് തന്റെ ജീവിതത്തില്‍ പ്രധാന സംഭവം. രാഷ്ട്രീയത്തിലിറങ്ങിയതോടെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥമുണ്ടായി. ആദ്യഘട്ടത്തില്‍ കറാച്ചിയിലും വിഭജനത്തിന് ശേഷം രാജസ്ഥാനിലുമായായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഭാരതീയ ജനസംഘത്തിലായിരുന്നു തുടക്കം. പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുലും. ആ യാത്ര ഇപ്പോഴും തുടരുന്നു- അദ്വാനി ബ്ലോഗിലെഴുതി.

അദ്വാനിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടിയെണ് പുതിയ ബ്ലോഗ് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അദ്വാനിയെ രാജ്യസഭയിലേക്ക് കൊണ്ടുവരുന്ന പ്രചരണം ശരിയല്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ് അറിയിച്ചിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും അദ്വാനിയ്ക്ക് മത്സരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Ahead of Lok Sabha elections, veteran BJP leader LK Advani on Sunday said his political journey that started 55 years ago has not yet ended, indicating an active innings ahead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X