ആവശ്യത്തിന് ഭക്ഷണം ലഭിച്ചില്ല; ബിജെപി സര്‍ക്കാര്‍ പശുകേന്ദ്രത്തില്‍ 32 പശുക്കള്‍ ചത്തു

  • Posted By:
Subscribe to Oneindia Malayalam

കുരുക്ഷേത്ര: പശു സംരക്ഷണത്തിന് മുന്തിയ പ്രാധാന്യം നല്‍കുന്ന ബിജെപി സര്‍ക്കാരിന്റെ പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ 32 പശുക്കള്‍ ചത്തു. ഹരിയാണയിലെ കുരുക്ഷേത്രയിലാണ് സംഭവം. വലിയതോതില്‍ മഴ പെയ്തതും പശുക്കള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കാത്തതുമാണ് മരണകാരണമായി പറയുന്നുത്.

മഴ പെയ്യുമ്പോള്‍ പശുക്കളെ ഷെല്‍ട്ടറില്‍ നിന്നും മാറ്റാനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല. ഹരിയാണ പശു സംരക്ഷണ സേനാ ചെയര്‍മാന്‍ ഭനി ദാസ് മംഗളയുടെ ജില്ലാ അധികൃതരും കേന്ദ്രത്തില്‍ പരിശോധന നടത്തിയിരുന്നു. പശുക്കള്‍ കൂട്ടത്തോടെ ചത്തതോടെ മറ്റുള്ളവയെ മാറ്റാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

cows

ശ്രീകൃഷ്ണ ഗോശാലയില്‍ ഏതാണ്ട് അറുനൂറോളം പശുക്കളാണുള്ളത്. ഇവയെ പൂര്‍ണമായും സംരക്ഷിക്കാന്‍ ഇവിടെ ആവശ്യമായ സംവിധാനം ഇല്ലെന്ന് പറയുന്നു. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ പശുക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. അധികൃതര്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറുകയാണ്. പശു സംരക്ഷണത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് മറ്റു രീതിയില്‍ ചെലവഴിക്കുകയാണ്. ഇതെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.


English summary
At least 25 cows die at govt shelter in Kurukshetra due to rain, lack of fodder
Please Wait while comments are loading...