കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 50ല്‍ കൂടുതല്‍ സീറ്റ് കിട്ടില്ലെന്ന് മുംബൈ റാലിയില്‍ നരേന്ദ്ര മോദിയുടെ അവകാശവാദം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന് 50ല്‍ കൂടുതല്‍ സീറ്റ് കിട്ടില്ല, മോദി

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 50ല്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവസേന നേതാവ് ഉദ്ദവ് താക്കറെയ്‌ക്കൊപ്പം മുംബൈയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ അവകാശവാദം. സര്‍വേ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം സാധൂകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ വോട്ടുകള്‍ പാഴാക്കരുത്, അധികാരത്തില്‍ വരാന്‍ പോകുന്ന പാര്‍ട്ടിയുടെ ശക്തി കൂട്ടാന്‍ നിങ്ങളുടെ വോട്ട് നല്‍കുക, ബിജെപിയുടെ 2014ലെ സീറ്റ് നിലയില്‍ നിന്നും വര്‍ധനയുണ്ടാകുമോയെന്ന് മാത്രമാണ് ഇപ്പോഴത്തെ ചോദ്യം''. അദ്ദേഹം പറഞ്ഞു.

ഭരണത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പൊലീസ് സേനയെ അവഗണിച്ചെന്നും അവരുടെ താളത്തിനൊത്ത് തുള്ളുന്നവരായി ഉദ്യോഗസ്ഥരെ മാറ്റിയെന്നും മോദി ആരോപിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയെ അധിക്ഷേപിച്ച പ്രഗ്യയ്ക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രത്യാക്രമണം.

narendra-modi-p


മുംബൈ പൊലീസിന്റെ ജാഗ്രതയും രക്തസാക്ഷിത്വവും ഇല്ലായിരുന്നെങ്കില്‍ അതിനേക്കാള്‍ വലിയ വില ഭീകര പ്രവര്‍ത്തനം കാരണം നഗരത്തിന് കൊടുക്കേണ്ടി വന്നേനെ. ഭീകര ആക്രമണങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രിമാരെയും ആഭ്യന്തര മന്ത്രിമാരെയും മാറ്റുന്ന മനോഭാവം കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ആ സംസ്‌കാരം ഞങ്ങള്‍ മാറ്റിയിട്ടുണ്ട്, മോദി പറഞ്ഞു. ദില്ലിയില്‍ പൊലീസ് സ്മാരകം പണിയാനുള്ള തീരുമാനമല്ലാതെ സുരക്ഷ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യവര്‍ഗക്കാരെന്നും സ്വാര്‍ത്ഥരെന്നും അതിമോഹികളെന്നും വിളിച്ച് കോണ്‍ഗ്രസ് അവരെ അപമാനിച്ചു. മധ്യവര്‍ഗത്തിന്റെ സംഭാവനയും അവരുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും മോദി പ്രകീര്‍ത്തിച്ചു.


മധ്യവര്‍ഗക്കാരുടെ ഏറ്റവും വലിയ ബാധ്യത ടെലിഫോണ്‍ ബില്ലുകളായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ ശ്രമങ്ങളെ തുടര്‍ന്ന് ഫോണ്‍ വിളികള്‍ ഇപ്പോള്‍ സൗജന്യമാണ്. മൊബൈല്‍ ഡാറ്റ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ലഭ്യമാകുന്നത്. മുംബൈയുടെ പുരോഗതിക്കുള്ള ആദ്യ അജണ്ടയായി ബുള്ളറ്റ് ട്രെയിനുകളും മെട്രോ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനവും കാണാം. ഏതാനും വര്‍ഷങ്ങള്‍ക്കകം മെട്രോയുടെ ദൂരം 275 കിലോ മീറ്ററായി വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു.

English summary
Narendra Modi claims Congress won't get over 50 seats, tells people not to 'waste' their vote At Mumbai rally,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X