കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പക്ഷേ... രാംദാസ് അത്തവാലെ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അജിത് പവാര്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രതികരണവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്രയും ദിവസം സഖ്യമുണ്ടാക്കുമെന്ന് ഉറപ്പിച്ച പറഞ്ഞ ശേഷമായിരുന്നു അത്തവാലെ നിലപാട് വ്യക്തമാക്കിയത്. ബിജെപിക്കോ ദേവേന്ദ്ര ഫട്‌നാവിസിനോ ഇതുവരെ ഭൂരിപക്ഷത്തിന് വേണ്ട എംഎല്‍എമാരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്തവാലെ പറഞ്ഞു.

1

ഇപ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും, അജിത് പവാറില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എല്ലാ എംഎല്‍എമാരും അജിത് പവാറിനെ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അത്തവാലെ പറഞ്ഞു. അതേസമയം ഭൂരിപക്ഷമില്ലെന്ന സൂചനകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് അത്തവാലെ. അജിത് പവാര്‍ എന്‍സിപിയില്‍ തന്നെ തിരിച്ചെത്തുമെന്നാണ് സൂചന. അദ്ദേഹവുമായി ശരത് പവാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അതേസമയം ഭൂരിപക്ഷത്തിന് വേണ്ട നമ്പറുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയതിനിടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫട്‌നാവിസ് രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ശിവസേനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഫട്‌നാവിസ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി ധാരണയുണ്ടാക്കിയിട്ടില്ല. എന്നാല്‍ ഫലം വന്നതിന് പിന്നാലെ അവര്‍ ബിജെപിയുമായി വിലപേശല്‍ ആരംഭിച്ചു. അത് നല്‍കാന്‍ സാധിക്കുന്ന ഒന്നല്ലെന്നും ഫട്‌നാവിസ് പറഞ്ഞു.

സഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്നും ഫട്‌നാവിസ് വ്യക്തമാക്കി. അധികാരമേറ്റ് നാലാം ദിവസത്തിലാണ് അദ്ദേഹം രാജിവെക്കുന്നത്. വിശ്വാസ വോട്ട് 24 മണിക്കൂറിനുള്ളില്‍ നടത്തണമെന്നാണ് നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ശിവസേന 162 എംഎല്‍എമാരെ ഹോട്ടലില്‍ വെച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെ തന്നെ ബിജെപി വിശ്വാസ വോട്ടില്‍ പരാജയപ്പെടുമെന്ന് ഉറപ്പിച്ചിരുന്നു. ഇതോടെ 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന ബിജെപിയുടെ വാദവും പൊളിഞ്ഞു.

 വാംഖഡെ സ്റ്റേഡിയത്തിലെത്താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം, കരുത്ത് തെളിയിക്കാന്‍ ബിജെപി!! വാംഖഡെ സ്റ്റേഡിയത്തിലെത്താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം, കരുത്ത് തെളിയിക്കാന്‍ ബിജെപി!!

English summary
athawale claims bjp doesnt have majority in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X