കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപി കൗണ്‍സിലർക്കും ഭാർത്തിവിനും നേർക്ക് അക്രമം: വാഹനം അടിച്ച് തകർത്തു

Google Oneindia Malayalam News

കാണ്‍പൂർ: യുപിയില്‍ ബിജെപി നേതാവിനും ഭർത്താവിനുമെതിരെ അക്രമം. ഫാഫമൗ പൊലീസ് സ്റ്റേഷൻ പരിധിയിലെ മതദീൻ കാ പുരയിൽ വെച്ചാണ് അജ്ഞാതരായ ഒരു സംഘമാണ് അക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ പ്രാദേശിക ബി ജെ പി നേതാവ് രാംകുമാർ യാദവ്, രാംകുമാറിന്റെ ഭാര്യയും പാർട്ടിയുടെ കൌണ്‍സിലറുമായ റിങ്കി യാദവ് എന്നിവരുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ബിജെപി നേതാവിന്റെ എസ്‌യുവിയും അക്രമികൾ അടിച്ച് തകർത്തിട്ടുണ്ട്.

ദിലീപ് കൈമാറാത്ത 2 ഫോണിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്..റിപ്പോർട്ട് ലഭിച്ചു..നിർണായകംദിലീപ് കൈമാറാത്ത 2 ഫോണിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്..റിപ്പോർട്ട് ലഭിച്ചു..നിർണായകം

യാദവ് ബി ജെ പി മഹാനഗർ മേഖല വൈസ് പ്രസിഡന്റായും ഭാര്യ റിങ്കി യാദവ് ഫാഫമൗ വാർഡ് മെമ്പറായും പ്രവർത്തിച്ച് വരികയാണ്. അക്രമത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ ബി.ജെ.പി നേതാവ് വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്നും വീടിന് ചുറ്റും കറങ്ങി നടന്നിരുന്ന ആയുധധാരികളായ പത്തോളം അക്രമികൾ പെട്ടെന്ന് ബിജെപി നേതാവിനെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

bjp-

അക്രമികൾ തന്റെ എസ്‌യുവിക്ക് നേരെ വെടിയുതിർക്കുകയും കേടുവരുത്തുകയും ചെയ്തതായി ബിജെപി നേതാവും ആരോപിച്ചു. സഹായത്തിനായുള്ള ബഹളവും നിലവിളിയും കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് റിങ്കി യാദവിനേയും അക്രമിച്ചത് തുടർന്ന് കോർപ്പറേറ്ററും ഭർത്താവും മേയർ അഭിലാഷ ഗുപ്ത നന്ദിയെ വിളിച്ച് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു പിന്നാലെ ഫാഫമൗ പോലീസ് സംഘവും സ്ഥലത്തെത്തി.

അക്രമത്തില്‍ വിനോദ് കുമാർ, അക്ഷയ് യാദവ്, ശോഭനാഥ് യാദവ്, ലല്ലു യാദവ്, ലല്ലു യാദവ്, ഗൗരവ് യാദവ്, നിഖിൽ യാദവ്, നീരജ് യാദവ്, പി പി യാദവ്, എൽ സി യാദവ്, സണ്ണി യാദവ് എന്നിവരുൾപ്പെടെ 10 പേർക്കെതിരെ ഐപിസി സെക്ഷൻ 147, 148, 149, 307, 392, 427, 323, 506 എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഫാഫമൗ സ്റ്റേഷൻ ഓഫീസർ ആശിഷ് സിംഗ് പറഞ്ഞു.

English summary
attack against BJP councilor and husbend in UP: Vehicle smashed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X