ക്ഷേത്ര ദര്‍ശനം നടത്തിയതിന് ഗുജറാത്തില്‍ ദളിത് കുടുംബത്തിന് നേരെ അക്രമം
അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ദളിത് കുടുംബത്തിന് നേര്‍ക്ക് ആക്രമണം. കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ക്ഷേത്ര സന്ദര്‍ശനം നടത്തിയ ആറംഗ ദളിത് കുടുംബത്തെ ഇരുപതോളം വരുന്ന മേല്‍ജാതിക്കാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭചൗ പോലീസ് സ്റ്റേഷന് കീഴിലുള്ള നേർ ഗ്രാമത്തില്‍ ഒക്ടോര്‍ 26-ാം തിയതിയാണ് ദളിത് കുടുംബ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇതുവരെ പ്രതികള്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കിഷോർസിൻഹ് സാല അറിയിക്കുന്നത്.

"കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഒന്ന് ഗോവിന്ദ് വഗേലയും മറ്റൊന്ന് അദ്ദേഹത്തിന്റെ പിതാവ് ജഗഭായിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫ്‌ഐആറുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 20 ഓളം പേർ തങ്ങളെ ആക്രമിച്ചതായി ഇരുവരും അവകാശപ്പെട്ടു. കുറ്റവാളികളെ പിടികൂടാൻ ഞങ്ങൾ എട്ട് പ്രത്യേക പൊലീസ് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്," സാല പറഞ്ഞു.
തിരിച്ച് വരവില്‍ ഞെട്ടിക്കാന്‍ ആന്‍ അഗസ്റ്റിന്‍: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

പ്രതികളില്‍ ചിലരെ പൊലീസ് ഇതിനോടകം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കാന അഹിർ, രാജേഷ് മഹാരാജ്, കേസരബായ്, പബ റാബാരി, കാന കോലി എന്നിവരുൾപ്പെടെ 20 പേരടങ്ങുന്ന സംഘമാണ് അക്രമണം അഴിച്ച് വിട്ടത്. ഇവര്‍ക്കെതിരെ ജനക്കൂട്ടത്തിനെതിരെ കൊലപാതകശ്രമം, കൊള്ളയടിക്കൽ, കവർച്ച, ആക്രമണം, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം തുടങ്ങിയ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

നേര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഒക്ടോബർ 20 മുതല്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക്കയാണ്. ഈ സമയത്ത് ദളിത് വിഭാഗത്തില്‍പ്പെട്ട ഗോവിന്ദ് വഗേലയും കുടുംബവും രാമക്ഷേത്രത്തിൽ പ്രാർഥിക്കാൻ എത്തിയതാണ് പ്രതികളെ പ്രകോപിതരാക്കിയതെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നത്. കുടുംബത്തിന് നേരെ പ്രതികള്‍ ആസുത്രിതമായി ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഒക്‌ടോബർ 26ന് വഗേല തന്റെ കടയിലെത്തിയപ്പോഴാണ് തന്റെ കൃഷിയിടം നശിപ്പിച്ചതായി അറിയുന്നത്. സ്ഥലത്ത് എത്തിയ വഗേലയേയും ബന്ധുക്കളേയും പ്രതികള്‍ പൈപ്പുകൾ, വടികൾ, മൂർച്ചയുള്ള ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പ്രതികൾ മൊബൈൽ ഫോൺ മോഷ്ടിക്കുകയും പരാതിക്കാരന്റെ റിക്ഷ കേടുവരുത്തുകയും ചെയ്‌തതായും പരാതിയില്‍ പറയുന്നുണ്ട്. അമ്മ ബാധിബെൻ, പിതാവ് ജഗഭായി, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. ക്ഷേത്ര ദര്‍ശനം നടത്തിയത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആക്രണം. പരിക്കേറ്റ ആറ് പേരും ഭുജിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ദളിത് വിഭാഗത്തിന് നേരെ നിരന്തരം അക്രമണം നടക്കുമ്പോഴും പൊലീസ് നോക്ക് കുത്തിയായി നോക്കി നില്‍ക്കുകയാണ്. അക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളില്‍ ഒരാളെപ്പോലും പിടിക്കാന്‍ കഴിയാത്തത് പൊലീസിന്റെ തികഞ്ഞ അനാസ്ഥയാണെന്നുമാണ് സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നോതാവ് അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications