സൈനികത്താവള ഭീകരാക്രമണം; ഇന്ത്യയുടെ സൈനിക, ഇന്റലിജന്‍സില്‍ വന്‍ സുരക്ഷാ പിഴവ്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നഗ്രോട്ട സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണം വ്യക്തമാക്കുന്നത് ഇന്ത്യന്‍ സുരക്ഷാ സേനയുടെ സൈനിക പിഴവ്. തുടര്‍ച്ചയായ ഭീകരാക്രമണം ഉണ്ടാകുമ്പോഴും, ഭീകരാക്രമണമുണ്ടാകുമെന്ന പരസ്യമായ ഭീഷണി നിലനില്‍ക്കുമ്പോള്‍ പോലും തന്ത്രപ്രധാനമായ സൈനികത്താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തുന്നത് സൈന്യത്തിന്റെയും ഇന്റലിജന്‍സിന്റെയും വീഴ്ചയായാണ് വിലയിരുത്തുന്നത്.

മൂന്നോ നാലോ ഭീകരരെത്തി ഇന്ത്യന്‍ ഭാഗത്ത് കനത്ത ആള്‍നാശമുണ്ടാക്കുകയെന്നതാണ് അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങള്‍ തെളിയിക്കുന്നത്. ഭീകരരെ തടയാനോ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കാനോ ആര്‍മിക്ക് കഴിയാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. നഗ്രോട്ടയിലെത്തിയ ഭീകരര്‍ പോലീസ് വേഷത്തിലാണ് എത്തിയതെന്ന് പറയുന്നു.

army-jammu

ഗറില്ലാ യുദ്ധമുറകളില്‍ പ്രാവീണ്യം നേടിയ ഇവര്‍ക്ക് സൈനിക ആസ്ഥാനത്ത് കാര്യമായ നഷ്ടമുണ്ടാക്കാനും സാധിച്ചു. ഭീകകരെ ഇന്ത്യന്‍ സൈന്യം വകവരുത്തിയെങ്കിലും അപ്പോഴേക്കും 7 ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പത്താന്‍കോട്ടിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണത്തിന് സമാനമായിരുന്നു നെഗ്രോട്ടയിലേതും.

ഭീകരാക്രമണം തടയാന്‍ കഴിയാത്തത് സൈനിക മേധാവികള്‍ക്ക് തലവേദനയായിട്ടുണ്ട്. ഈ വര്‍ഷം 60 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയാണിത്. നഗ്രോട്ടയിലെ ആക്രമണത്തോടെ ഭീകരര്‍ ഇതേ രീതിയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പദ്ധയിടുമെന്നുറപ്പാണ്. ഇന്ത്യയ്‌ക്കെതിരെ പരസ്യമായി യുദ്ധം ചെയ്യാതെ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടത്തിവിട്ട് തിരിച്ചടിക്കുകയാണ് പാക്കിസ്ഥാന്‍. പിഴവുകള്‍ തിരുത്തി പ്രതിരോധം ശക്തമാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ നഷ്ടങ്ങളുണ്ടാകുമെന്നാണ് മുന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.


English summary
Attack on Nagrota army base exposes major security, intelligence failures
Please Wait while comments are loading...