കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുവനൈല്‍ ഹോമില്‍ കുട്ടിക്കുറ്റവാളികള്‍ പൊലീസുകാരനെ തല്ലിക്കൊന്നു

  • By Meera Balan
Google Oneindia Malayalam News

മീററ്റ്: മീററ്റില്‍ പൊലീസുകാരനെ കുട്ടിക്കുറ്റവാളികള്‍ തല്ലിക്കൊന്നു. ജുവനൈല്‍ ഹോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയാണ് കുറ്റവാളികളായ കുട്ടികള്‍ തല്ലിക്കൊന്നത്. ഓം പ്രകാശ് (40) എന്ന പൊലീസുകാരനാണ് മരിച്ചത്. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ജുവനൈല്‍ ഹോമിലെ 25 കുട്ടികള്‍ പ്രതിചേര്‍ക്കപ്പെട്ടു.

ഇഷ്ടികയും ബാറ്റും കൊണ്ട് തലയ്ക്കടിച്ചാണ് പൊലീസുകാരനെ കൊലപ്പെടുത്തിയത്. ജുവനൈല്‍ ഹോമിനുള്ളില്‍ ലാത്തിയോ റിവോള്‍വറോ ഉപയോഗിയ്ക്കാന്‍ കഴിയാത്തതിനാല്‍ പൊലീസുകാര്‍ നിസ്സഹായരായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓം പ്രകാശ് ആശുപത്രിയില്‍ വച്ച് മരിയ്ക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു പൊലീസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.

Blood Knife

കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ അനുവദിച്ചു. ഭാര്യയും ആറ് കുട്ടികളും വൃദ്ധയായ മാതാവും ഉള്‍പ്പൊള്ളുന്നതാണ് ഇയാളുടെ കുടുംബം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജുവനൈല്‍ ഹോമുകളില്‍ സുരക്ഷ ജീവനക്കാര്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലെന്നും കുട്ടിക്കുറ്റവാളികളില്‍ നിന്ന് അത് സമയവും ആക്രമണം നേരിടുന്നുവെന്നും പൊലീസ് ആക്ഷേപിയ്ക്കുന്നു. ജില്ലയിലെ ജുവൈനല്‍ ഹോമുകള്‍ കൊലപാതകത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഇതേ ജുവനൈല്‍ ഹോമിലെ കുട്ടികള്‍ കേസ് സംബന്ധിച്ച രേഖകള്‍ കത്തിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തി. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് തുറന്ന് വിട്ട് കെട്ടിടം തന്നെ തകര്‍ക്കുമെന്നും തടവുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിക്കുറ്റവാളികളാണെങ്കിലും കൊലപാതകം ഉള്‍പ്പടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവിടെ തടവില്‍ കഴിയുന്നത്.

English summary
Attacked by juveniles, Cop succumbs to injuries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X