പട്ടിയെ പേടിച്ച് മോഷ്ടാക്കള്‍ കളഞ്ഞത് നാലരക്കോടി

വീട്ടുടമയെ കൊലപ്പെടുത്തിയ ശേഷം നാലരക്കോടിയുടെ സ്വര്‍ണം മോഷ്ടിച്ച് വരുന്ന വഴിയാണ് മോഷ്ടാക്കള്‍ക്ക് അപ്രതീക്ഷിതമായ പണികിട്ടിയത്. ഹിരാലാല്‍ ഹേഡു എന്ന 63 കാരനെ കൊന്നായിരുന്നു മൂന്ന് യുവാക്കളടങ്ങിയ സംഘം സ്വര്‍ണം മോഷ്ടിച്ചത്.
വലിയോരു ബാഗില്‍ സ്വര്‍ണം കുത്തിനിറച്ച് ഓടിയ സംഘം ആദ്യം ചെന്നുപെട്ടത് നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസുകാരന്റെ മുന്നിലാണ്. എന്നാല്‍ സാഗര്‍ ബാണ്ഡെ എന്ന പോലീസ് കോണ്‍സ്്റ്റബിളിനെ തള്ളി താഴെയിട്ട് ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ട് ഓടി.
പോലീസുകാരനും ഇവര്‍ക്ക് പിന്നാലെ ഓടി. ഇതിനിടയിലാണ് ഒരു സംഘം തെരുവുപട്ടികള്‍ മോഷ്ടാക്കളുടെ പിന്നാലെ വച്ചുപിടിച്ചത്. കുറേനേരം ഓടിനോക്കിയെങ്കിലും ബാഗിന്റെ കനം കാരണം ഇവര്‍ക്ക് വേഗത്തിലോടാന്‍ കഴിഞ്ഞില്ല.
ബാഗ് ഉപേക്ഷിച്ച് സംഘം ഒരുതരത്തില്‍ രക്ഷപ്പെട്ട് കടന്നുകളയുകയായിരുന്നു. പിറ്റേന്ന് രാവിലെ അടുത്ത വീട്ടിലെ താമസക്കാരിയാണ് സ്വര്‍ണം അടങ്ങിയ ബാഗ് റോഡില്‍ കിടക്കുന്നത് കണ്ടത്. ബാഗില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ സ്ഥിതിയിലായിരുന്നു സ്വര്‍ണം.












Click it and Unblock the Notifications