കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; അന്വേഷണം നടത്തുമെന്ന് ആഭ്യന്തര വകുപ്പ്
കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. പി ഡബ്ല്യു ഡി മന്ത്രി സതീഷ് ജർഖിഹോളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും വ്യക്തമാക്കി.
'രണ്ട് തവണയാണ് ശ്രമം നടത്തിയത്, എന്നാൽ രണ്ട് തവണയും വിജയിച്ചില്ല. കർണാടകയിൽ ഇത് ആദ്യ സംഭവമല്ല. മുൻപും ഇത്തരത്തിൽ നേതാക്കളെ ഹണി ട്രാപ്പിൽ കുടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ കൃത്യമായ നടപടിയുണ്ടാകണം', സതീഷ് പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി ഇതിവിടെ നടക്കുന്നു. ബി ജെ പിയിലേയും കോൺഗ്രസിലേയും ജെ ഡി എസിലേയും നേതാക്കൾ ഇരകളായിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഒരിക്കലും ഇത്തരം തന്ത്രങ്ങൾ ഉണ്ടാവരരുതെന്ന് അടിവരയിട്ട് പറയുന്നു. ചില ആളുകൾ ഇത്തരം സാഹചര്യങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്. അതും അവസാനിപ്പിക്കണം.
മുൻ ബി ജെ പി സർക്കാരിലും ഹണി ട്രാപ്പിന് ഇരകളായവർ ഉണ്ട്. ചിലരുടെ പേരുകൾ പുറത്തുവന്നു, ചില പേരുകൾ വന്നില്ല. ഇപ്പോൾ നമ്മുടെ നേതാക്കളുടെ പേരാണ് കേൾക്കുന്നത്. ഭാവിയിലും ഇതൊക്കെ സംഭവിക്കും. ഇതൊന്നം ആശ്ചര്യം ഉണ്ടാക്കുന്നില്ല, പക്ഷെ എന്ത് സംഭവിച്ചാലും അവസാനിപ്പിക്കണം', അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ കോൺഗ്രസ് മന്ത്രിക്കെതിരെ നടന്ന ശ്രമത്തിൽ ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സംസാരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ പരാതി നൽകാനും അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇരയാക്കപ്പെട്ട നേതാവിനോട് മുൻപോട്ട് വന്ന് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടക്കുകയുള്ളൂ, സത്യം പുറത്തുവരികയുള്ളൂ', ജാർഖിഹോളി പറഞ്ഞു. അതേസമയം മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ഹണി ട്രാപ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പിയും രംഗത്തെത്തി.
മന്ത്രി തന്നെയാണ് ഹണി ട്രാപ്പിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അപ്പോൾ ഹണി ട്രാപ്പ് ആരോപണം സത്യമായിരിക്കാം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് മുതിർന്ന ബി ജെ പി നേതാവ് സി ടി രവി പറഞ്ഞു.
ബുധനാഴ്ച നിയമസഭയിൽ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മുൻ ബി ജെ പി മന്ത്രി വി സുനിൽ കുമാർ ആണ് ഹണി ട്രാപ്പ് വിഷയം സഭയിൽ ഉന്നയിച്ചത്. കോൺഗ്രസ് സർക്കാർ ഒരു ഹണി-ട്രാപ്പ് ഫാക്ടറി" നടത്തുകയാണെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ വിഷയം അന്വേഷിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications