കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ക്ക് ബിരുദാനന്തര ബിരുദത്തില്‍ 12 ഗോള്‍ഡ് മെഡലുകള്‍

  • By Pratheeksha
Google Oneindia Malayalam News

മൈസൂരു: മൈസൂരിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ കരസ്ഥമാക്കിയത് 12 ഗോള്‍ഡ് മെഡലുകളും മൂന്നു ക്യാഷ് പ്രൈസുകളും.നഗരത്തിലെ ഇത്തിഗെഗുഡ്ഡുവില്‍ ഓട്ടോഡ്രൈവറായ ശ്രീനിവാസിന്റെ മകള്‍ എസ്.സുമയാണ് ഈ അംഗീകാരങ്ങള്‍ക്കുടമ. കെമിസ്ട്രിയിലാണ് സുമയ്ക്ക് ബിരുദാനന്തര ബിരുദം.
കടുത്ത ജീവിത സാഹചര്യങ്ങളോടു പൊരുതി സുമ പഠന മികവു തെളിയിച്ചപ്പോള്‍ പിതാവ് ശ്രീനിവാസന് പറയാന്‍ വാക്കുകളേറെ. കഠിനാധ്വാനവും ഇച്ഛാശക്തിയുമാണ് സുമയുടെ വിജയത്തിന്റെ പിന്നിലെന്നും സുമയെ തുടര്‍ന്നു പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.

mysore

കെമിസ്ട്രിയില്‍ ഗവേഷണം നടത്തി പ്രൊഫസറാവാനാണ് സുമയുടെ ആഗ്രഹം. സുമ തന്റെ അച്ഛനും അമ്മയ്ക്കുമാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ തനീക്കീ നേട്ടങ്ങള്‍ ലഭിക്കില്ലായിരുന്നെന്നു സുമ പറഞ്ഞു.എം.എസ്.സി കോഴ്‌സ് പഠിച്ച മൈസൂര്‍ മഹാറാണി കോളജിലെ അധ്യാപകരുടെ പ്രോത്സാഹനവും ഈ വിജയത്തിന്റെ പിന്നിലുണ്ടെസുമ പറയുന്നു.

സുമയേക്കൂടാതെ ഇതേ ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്ന സാംബവി,പുഷ്പ,ദര്‍ശന്‍ കുമാര്‍ എന്നിവരും ഗോള്‍ഡ് മെഡലും ക്യാഷ് പ്രൈസും കരസ്ഥമാക്കിയിട്ടുണ്ട്.മൂന്നുപരും ബി.എസ്.സി ബിരുദ വിദ്യാര്‍ത്ഥികളാണ്.
കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മെഡലുകള്‍ വിതരണം ചെയ്തു.

English summary
Autorickshaw driver's daughter wins 12 gold medals in Mysuru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X