• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടതി വിധിയോടെ ബാബരി-അയോധ്യ തര്‍ക്കം തീര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ്;ചടങ്ങിന് എല്ലാവരേയും ക്ഷണിക്കണം

ലക്നൗ: ഓഗസ്റ്റ് 5 ന് തുടക്കം കുറിക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടേയുള്ളവര്‍ ഉച്ചയ്ക്ക് 12.15 ന് നടക്കുന്ന ഭൂമിപൂജയിലും ശിലാസ്ഥാപനത്തിലും പങ്കെടുത്തേക്കും. ഭൂമി പൂജ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധിയും ഇന്ത്യ-ചൈന സംഘര്‍ഷവും മൂലം ചടങ്ങുകള്‍ നീട്ടിവെയ്ക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങുകളില്‍ പരമാവധി 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ചടങ്ങുകളിലേക്ക് എല്ലാവരേയും ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.

എല്ലാവരേയും ക്ഷണിക്കണം

എല്ലാവരേയും ക്ഷണിക്കണം

അടുത്ത മാസം 5 ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജാ ചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളേയും ക്ഷണിക്കണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ ദേശീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കണമെന്നും അവരെ ക്ഷണിക്കണമെന്നും സംഘാടകരോട് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു.

കോടതി വിധിയോടെ

കോടതി വിധിയോടെ

ദീര്‍ഘകാലം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതോടെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം അവസാനിച്ചെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. അതേസമയം ചടങ്ങിലേക്ക് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ ഉള്‍പ്പടേയു ക്ഷണിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവരേയും ക്ഷണിക്കണം

ഇവരേയും ക്ഷണിക്കണം

ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഡാലോചന കേസില്‍ പ്രതിപ്പട്ടികയിലുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 പ്രധാനമന്ത്രി

പ്രധാനമന്ത്രി

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍നവുമായി എഐഎംഐഎം മേധാവി അസസുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിട്ടുണ്ട്. ദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് ഭൂമി പൂജന്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് ലംഘനമായിരിക്കുമെന്നാണ് ഉവൈസി ട്വിറ്ററിലൂടെ ചൂണ്ടികാട്ടിയത്.

ഉവൈസി

ഉവൈസി

ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ് മതേരത്വം. 400 വര്‍ഷങ്ങളായി ബാബ്‌റി അവിടയുള്ളതും ക്രിമിനല്‍ ജനക്കൂട്ടം 1992 ല്‍ അത് പൊളിച്ചതൊന്നും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. മോദിക്ക് പുറമെ, അമിത് ഷാ‌, രാജ്‌നാഥ് സിംഗ്, മോഹന്‍ ഭാഗവത്, ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തേക്കും.

പൊതുതാല്‍പര്യ ഹര്‍ജി

പൊതുതാല്‍പര്യ ഹര്‍ജി

അതിനിടെ, ചടങ്ങിനെതിരായി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയേയും നേതാക്കളേയും അടക്കം 200 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചടങ്ങ് നടത്തുന്നതിനെതിരെയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

അനുമാനങ്ങള്‍

അനുമാനങ്ങള്‍

അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഹരജിയെന്ന് ചൂണ്ടികാട്ടിയായിരുന്നു അലഹബാദ് കോടതി ഹരജി തള്ളിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരും ചടങ്ങിന്റെ സംഘാടകരും സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജ്ജീകരണങ്ങൾ വിലയിരുത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യ സന്ദർശിച്ചിരുന്നു.

പ്രാർഥന നടത്തി

പ്രാർഥന നടത്തി

രാമക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്ത് നടന്ന പ്രത്യേക പ്രതിഷ്ഠാ പൂജകളിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിലും പ്രാർഥന നടത്തി. ക്ഷേത്രം നിര്‍മ്മാണത്തിനായി ശിലകള്‍ ഒരുക്കുന്നതും മുഖ്യമന്ത്രി നിരീക്ഷിച്ചു. ഇതിനി പിന്നാലെ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാന മന്ദിരത്തിൽ പൂജാരികളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും യോഗവും അദ്ദേഹം വിളിച്ചു ചേര്‍ത്തു.

ആദ്യം മിറാഷ് 2000, ഇപ്പോള്‍ റഫാലും: ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ കരുത്തന്‍മാര്‍

English summary
Ayodhya bhumi pujan; Invite all parties for the ceremony: Salman Khurshid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more