കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കാനിരിക്കെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍റേഡ് അതോറിറ്റി (എന്‍ബിഎസ്എ). കോടതി വിധിയെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്‍ബിഎസ്എ നിര്‍ദ്ദേശിച്ചു. മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

nbsa

*അയോധ്യ വിധിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളോ വിധിയുടെ അനന്തര ഫലങ്ങളെ കുറിച്ച് പ്രകോപനപരമായ രീതിയിലോ റിപ്പോര്‍ട്ടിങ്ങ് നടത്തരുത്.

*കേസ് സംബന്ധിച്ച് നല്‍കുന്ന വാര്‍ത്തകള്‍ എഡിറ്റോറിയല്‍ തലത്തില്‍ സൂക്ഷമമായി പരിശോധിക്കുകയും വിലയുത്തകയും വേണം.

*ബാബറി മസ്ജിദ് തകര്‍ക്കുന്നതിന്‍റെ ചിത്രങ്ങളോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുത്.

*വിധിയ്ക്ക് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ആഘോഷങ്ങളുടെയോ പ്രതിഷേധങ്ങളുടേയോ ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും നല്‍കരുത്.

*മുന്‍വിധിയോടെയോ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കുന്നതോ എതിര്‍ക്കുന്നതോ ആയ റിപ്പോര്‍ട്ടുകള്‍ നല്‍കരുത്.

*വിധിയെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ പ്രകോപനപരമായതോ തീവ്രസ്വഭാവമുള്ളതോ ആയ പ്രതികരണങ്ങള്‍ ഉണ്ടാവില്ലെന്നത് ഉറപ്പുവരുത്തണമെന്നും എന്‍ബിഎസ്എ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Recommended Video

cmsvideo
Ayodhya case: Supreme Court Heard 40 Days Long Argument | Oneindia Malayalam

നവംബര്‍ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിന് രഞ്ജന്‍ ഗൊഗോയ് വിമരമിക്കുന്നതിന് മുന്‍പ് കേസില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അയോധ്യ വിധി; കനത്ത സുരക്ഷയില്‍ രാജ്യം! സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രംഅയോധ്യ വിധി; കനത്ത സുരക്ഷയില്‍ രാജ്യം! സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം

അയോധ്യ വിധി: ഹെലികോപ്റ്ററുകള്‍ അടക്കം വന്‍ സജ്ജീകരണങ്ങള്‍, എന്തും നേരിടാന്‍ തയ്യാറായി ഉത്തർ പ്രദേശ്

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള കല്ലുകൊത്തൽ നിർത്തിവെച്ച് വിഎച്ച്പി; 3 പതിറ്റാണ്ടിനിടെ ആദ്യം

English summary
Ayodhya case; NBSA guidelines for news channels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X