Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വാദം തുടങ്ങി; തല്‍സമയ സംപ്രേഷണം പറ്റില്ലെന്ന് സുപ്രീംകോടതി

ദില്ലി: മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതോടെ അയോധ്യ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വാദംകേള്‍ക്കല്‍ ആരംഭിച്ചു. എല്ലാദിവസവും വാദം കേള്‍ക്കാനും വേഗത്തില്‍ വിധി പ്രസ്താവിക്കാനുമാണ് സുപ്രീംകോടതിയുടെ തീരുമാനം. ചൊവ്വാഴ്ച മുതല്‍ ദിവസവും വാദം കേള്‍ക്കുമെന്ന് ഈ മാസം രണ്ടിന് കോടതി വ്യക്താക്കിയിരുന്നു. കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. വിശ്വാസ പരമായ വിഷയം കൂടിയുള്ളതിനാല്‍ കോടതിക്ക് പുറത്ത് മധ്യസ്ഥ ശ്രമം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ സമിതിയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് എല്ലാ ദിവസവും വാദംകേള്‍ക്കാനും കേസ് വേഗത്തില്‍ തീര്‍പ്പാക്കാനും കോടതി തീരുമാനിച്ചത്.

Supreme

വിവാദ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ സമിതി സുപ്രീംകോടതിക്ക് ഈ മാസം ഒന്നിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദശാബ്ദങ്ങളായുള്ള അയോധ്യ കേസില്‍ കോടതിക്ക് പുറത്ത് പരിഹാരം കാണാനുള്ള സാധ്യത കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി തേടിയത്.

കേസിലെ കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിനും സമവായ ശ്രമങ്ങള്‍ക്കുമായി മൂന്നംഗ മധ്യസ്ഥ സമിതിയെ കോടതി നിയോഗിക്കുകയായിരുന്നു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എഫ്എം ഖലീഫുല്ലയാണ് സമിതി അധ്യക്ഷന്‍. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ശ്രീശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അവസരം ഒരുക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ട രവിശങ്കറിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറുടെ നിര്‍ദേശ പ്രകാരം അയോധ്യയില്‍ നിര്‍മിച്ച പള്ളി 1992 ഡിസംബര്‍ ആറിനാണ് ഹിന്ദുത്വര്‍ തകര്‍ത്തത്. പള്ളി നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണെന്നാണ് ഇവരുടെ വാദം. ഇത് രാമന്റെ ജന്മസ്ഥലമാണെന്നും വിശ്വാസമുണ്ട്. പള്ളി തകര്‍ത്തതിന് ശേഷമുണ്ടായ വര്‍ഗീയ കലാപത്തില്‍ 2000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. വിവാദ ഭൂമി മൂന്നായി വീതിച്ച് നല്‍കി 2000ത്തില്‍ അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള 14 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+