• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല... അയോധ്യ സാക്ഷി... മുസ്ലിംകള്‍ക്ക് എല്ലാം വിട്ടുനല്‍കി ഹിന്ദുക്കള്‍

ദില്ലി: ദേശീയ ഐക്യത്തിന്റെ അളവ് കോല്‍ മതസൗഹാര്‍ദ്ദമാണ്. മതസൗഹാര്‍ദ്ദമുണ്ടെങ്കില്‍ നന്മയുള്ള ജനമനസ്സില്‍ ഐക്യമുണ്ടാകും. പരസ്പരം വിട്ടുവീഴ്ച ചെയ്തും സഹായിച്ചും ജീവിച്ചിരുന്ന ഇന്ത്യ ചരിത്രമാകുകയാണെന്ന് അഭിപ്രായപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. എന്നാല്‍ അയോധ്യ സാക്ഷിയാണ്... ഇന്ത്യ മരിച്ചിട്ടില്ല, മരിക്കുകയുമില്ല. മതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരമാണ് അയോധ്യയില്‍ സംഭവിച്ചിരിക്കുന്നത്.

മുസ്ലിംകളുമായി തര്‍ക്കത്തിലുണ്ടായിരുന്ന ഭൂമി ഹിന്ദു ഉടമസ്ഥര്‍ വിട്ടുനല്‍കി. മുസ്ലിംകള്‍ക്ക് വേണ്ടി രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ തന്നെ ഇതുസംഭവിക്കുന്നത് ചരിത്ര നിയോഗമായിരിക്കാം. കാരണം, രാജ്യം ഭിന്നതയിലേക്ക് കൂപ്പുകുത്തിയ കറുത്ത നാളുകള്‍ക്ക് കാരണമായ ഭൂമിയും അയോധ്യതന്നെ... മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ....

അയോധ്യയിലുള്ള ബെല്‍റിഖാനില്‍

അയോധ്യയിലുള്ള ബെല്‍റിഖാനില്‍

ഉത്തര്‍ പ്രദേശിലെ അയോധ്യയിലുള്ള ബെല്‍റിഖാന്‍ ഗ്രാമത്തില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ് ഹിന്ദുക്കളും മുസ്ലിംകളും. മുസ്ലിംകള്‍ മരിച്ചാല്‍ മറവ് ചെയ്തിരുന്ന സ്ഥലത്തിന്റെ ഒരുഭാഗം ഹിന്ദുക്കളുടെതായിരുന്നു. കഴിഞ്ഞദിവസം ഹിന്ദുക്കള്‍ ഈ സ്ഥലം മുസ്ലിംകള്‍ക്ക് വിട്ടുകൊടുത്തു. തര്‍ക്കം ആവശ്യമില്ലെന്നും നിങ്ങള്‍ ഉപയോഗിച്ചോളൂ എന്നും പറയുകയും ചെയ്തു.

സന്ന്യാസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം

സന്ന്യാസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം

വിവാദത്തിലുണ്ടായിരുന്ന സ്ഥലം ഒരു സന്ന്യാസിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. പേര് സുര്യകുമാര്‍ ജിന്‍കന്‍ മഹാരാജ്. ഇദ്ദേഹത്തെ കൂടാതെ മറ്റു എട്ട് പേര്‍ക്കുകൂടി ഈ സ്ഥലത്തിന് അവകാശമുണ്ട്. എന്നാല്‍ ഈ ഭൂമിയിലാണ് വര്‍ഷങ്ങളായി മുസ്ലിംകള്‍ മരിച്ചാല്‍ മറവ് ചെയ്തിരുന്നത്. ഇതോടെയാണ് അവകാശ തര്‍ക്കം രൂക്ഷമായത്.

സംഭവത്തിലേക്ക് നയിച്ചത്...

സംഭവത്തിലേക്ക് നയിച്ചത്...

രേഖകള്‍ പ്രകാരം സ്ഥലം ഹിന്ദുക്കളുടേതാണ്. പ്രദേശത്ത് വലിയ ഖബറിസ്ഥാനുണ്ട്. ഹിന്ദുക്കളുടെ ഭൂമിയോട് ചേര്‍ന്നാണ് ഖബറിസ്ഥാന്‍. ചില മൃതദേഹങ്ങള്‍ ഖബറടക്കിയത് ഹിന്ദുക്കളുടെ സ്ഥലത്താണ്. വ്യക്തമായി അളന്ന് തിരിക്കാത്തത് മൂലം സംഭവിച്ചതാണ്. പിന്നീടാണ് തര്‍ക്കം ഉടലെടുത്തത്.

സന്ന്യാസി പറയുന്നു

സന്ന്യാസി പറയുന്നു

തര്‍ക്കം വേണ്ടെന്നും സ്ഥലം ഖബറിസ്ഥാന് വേണ്ടി വിട്ടുകൊടുക്കാന്‍ തയ്യാറാമെന്നും സന്ന്യാസി പറഞ്ഞു. മറ്റു അവകാശികളും സമ്മതിച്ചു. ബന്ധപ്പെട്ട രേഖയില്‍ എല്ലാ ഉടമസ്ഥരും ഒപ്പുവയ്ക്കുകയും ചെയ്തു. ചില കടലാസ് ജോലികള്‍ കൂടി ബാക്കിയുണ്ട്. എല്ലാം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജിന്‍കര്‍ മഹാരാജ് പറഞ്ഞു.

മുന്‍കൈയ്യെടുത്തത് ബിജെപി എംഎല്‍എ

മുന്‍കൈയ്യെടുത്തത് ബിജെപി എംഎല്‍എ

ഗോസായ്ഗഞ്ച് നിയമസഭാ മണ്ഡലത്തിന് കീഴിലാണ് വിവാദമായ പ്രദേശമുള്ളത്. ഈ മണ്ഡലത്തിലെ എംഎല്‍എ ബിജെപി നേതാവ് ഖബ്ബു തിരാവിയാണ് എന്നതും എടുത്തുപറയേണ്ടതാണ്. ഇദ്ദേഹം തന്നെയാണ് സമവായ നീക്കങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തത്. ഇവിടെ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ഹിന്ദുക്കളും മുസ്ലിംകളും സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

 അല്‍പ്പം അകലെ രാജ്യം ഉറ്റുനോക്കുന്ന പ്രദേശം

അല്‍പ്പം അകലെ രാജ്യം ഉറ്റുനോക്കുന്ന പ്രദേശം

ഇവിടെ നിന്ന് അല്‍പ്പം അകലെയാണ് വിവാദമായ അയോധ്യ തര്‍ക്ക ഭൂമി. ബാബറി മസ്ജിദ് നിലനിന്ന സ്ഥലം. 1992ല്‍ ഹിന്ദുത്വ സംഘടനകള്‍ ചേര്‍ന്ന് മസ്ജിദ് പൊളിച്ചു. ഇപ്പോള്‍ താല്‍ക്കാലിക ക്ഷേത്രം നിലവിലുണ്ട്. തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം പരിശോധിച്ച അലഹാബാദ് ഹൈക്കോടതി മൂന്നാക്കി വീതിച്ചു നല്‍കി. എന്നാല്‍ വിവാദം തീര്‍ന്നില്ല.

 നിലവിലെ അവസ്ഥ ഇങ്ങനെ

നിലവിലെ അവസ്ഥ ഇങ്ങനെ

ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനിയലാണ്. കോടതി സമവായശ്രമങ്ങളുടെ ഭാഗമായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് നിര്‍ദേശം. സമിതി ചര്‍ച്ച തുടരുകയാണ്. ഓഗസ്റ്റില്‍ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

ജഗന്‍ റെഡ്ഡിയുടെ മോഹം നടന്നില്ല; തടയിട്ടത് ബിജെപി, ആന്ധ്രപ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്കോ?

English summary
Ayodhya Hindus donate land for Khabarsthan to Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X