കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസില്‍ നാല് പ്രധാന കക്ഷികള്‍; ആവശ്യങ്ങള്‍ ഇങ്ങനെ, ഒടുവില്‍ വന്ന മാറ്റം

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നാല് കക്ഷികളാണ് കോടതിയെ സമീപിച്ചത്. 1949ല്‍ ബാബറി മസ്ജിന് അകത്ത് രാമവിഗ്രഹം കൊണ്ടുവച്ചതോടെയാണ് വിവാദം കത്തിയത്. ഹിന്ദുവിഭാഗം അവകാശവാദം ഉന്നയിക്കുന്നത് ശക്തമായതോടെ പള്ളി അടച്ചിട്ടു.

രാമവിഗ്രഹം കണ്ട സ്ഥലത്ത് വിഗ്രഹത്തെ ആരാധിക്കാന്‍ അനുമതി തേടി 1950ല്‍ ഗോപാല്‍ സിങ് വിശാരദ് എന്നയാല്‍ കോടതിയെ സമീപിച്ചു. 1959ല്‍ തര്‍ക്ക ഭൂമിയില്‍ പ്രാര്‍ഥിക്കാനുള്ള അനുമതി തേടി സന്യാസി സമൂഹമായ നിര്‍മോഹി അഖാര കോടതിയെ സമീപിച്ചു. 100 വര്‍ഷത്തോളമായി അയോധ്യയിലെ തര്‍ക്ക പ്രദേശം തങ്ങളുടെ ഉടമസ്ഥതയിലാണെന്നും ഇതിനുള്ള രേഖ കൈവശമുണ്ടായിരുന്നെങ്കിലും 1982ല്‍ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നും നിര്‍മോഹി അഖാര പറയുന്നു. പിന്നീടാണ് വഖഫ് ബോര്‍ഡും രാം ലല്ലയും കോടതിയിലെത്തിയത്....

സുന്നി വഖഫ് ബോര്‍ഡിന്റെ വാദം

സുന്നി വഖഫ് ബോര്‍ഡിന്റെ വാദം

1961ലാണ് യുപി സുന്നി വഖഫ് ബോര്‍ഡ് കോടതിയിലെത്തിയത്. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ വഖഫ് ഭൂമിയാണെന്നും മറ്റൊരു കക്ഷികള്‍ക്കും അവകാശമുന്നയിക്കാന്‍ സാധിക്കില്ലെന്നും ഇതിന്റെ ഭൂമി-ചരിത്ര രേഖകള്‍ കൈവശമുണ്ടെന്നും സുന്നി വഖഫ് ബോര്‍ഡ് പറയുന്നു.

 രാം ലല്ലയുടെ വാദം

രാം ലല്ലയുടെ വാദം

1989ലാണ് രാം ലല്ല എന്ന ഹിന്ദു വിഭാഗം കോടതിയിലെത്തിയത്. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന് വിശ്വാസ രേഖകളിലുണ്ടെന്നും രാമന്‍ ജനിച്ചതു കൊണ്ടുതന്നെ പ്രദേശം മൊത്തം പ്രതിഷ്ഠയാണെന്നും ഇവര്‍ വാദിക്കുന്നു.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

2010 സപ്തംബര്‍ 30ന് അലഹാബാദ് ഹൈക്കോടതി കേസില്‍ വിധി പ്രഖ്യാപിച്ചു. രാം ലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുകയാണ് ഹൈക്കോടതി ചെയ്തത്. പള്ളിയുടെ പ്രധാന സ്ഥലം (മിഹ്‌റാബ്) രാം ലല്ലയ്ക്കാണ് അനുവദിച്ചത്. പള്ളി നിന്നിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന സീത റസോയ്, രാം ചബൂത്ര എന്നീ പ്രദേശങ്ങള്‍ നിര്‍മോഹി അഖാരക്ക് കൊടുത്തു. ബാക്കി പ്രദേശം സുന്നി വഖഫ് ബോര്‍ഡിനും.

ഷിയാക്കളുടെ നിലപാട്

ഷിയാക്കളുടെ നിലപാട്

അതേസമയം, 2017ല്‍ ഷിയാ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുകയും രാമക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ക്ക് ഭൂമി വിട്ടുകൊടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് മുമ്പ് ഷിയാ വിഭാഗം സമര്‍പ്പിച്ച ഹര്‍ജി ഫൈസാബാദ് ജില്ലാ കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയിലെത്തിയത്. ഭൂമി തങ്ങളുടേതാണെന്നും അവര്‍ അവകാശപ്പെടുന്നു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം
 വഖഫ് ബോര്‍ഡ് പിന്‍മാറാന്‍ തയ്യാര്‍...

വഖഫ് ബോര്‍ഡ് പിന്‍മാറാന്‍ തയ്യാര്‍...

കഴിഞ്ഞ മാസം മധ്യസ്ഥ സമിതി മുഖേന സുന്നി വഖഫ് ബോര്‍ഡ് കേസില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്ന് സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ആദ്യത്തില്‍ സുപ്രീംകോടതി പരിഗണിച്ചില്ല. വഖഫ് ബോര്‍ഡ് നിലപാടിനെതിരെ കേസിലെ മറ്റു മുസ്ലിം കക്ഷികള്‍ നിലപാട് എടുക്കുകയും ചെയ്തു.

അയോധ്യ വിധി; നിര്‍ണായക കേസില്‍ വാദംകേട്ടത് അഞ്ചംഗ ഭരണഘടനാ ബെഞ്ച്; ജഡ്ജിമാര്‍ ഇവരാണ്അയോധ്യ വിധി; നിര്‍ണായക കേസില്‍ വാദംകേട്ടത് അഞ്ചംഗ ഭരണഘടനാ ബെഞ്ച്; ജഡ്ജിമാര്‍ ഇവരാണ്

English summary
Ayodhya Verdict: Arguments of Major Parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X