അയോധ്യ കേസ്; നിര്‍മോഹി അഖാഡയ്ക്ക് നടത്തിപ്പിന്റെ ചുമതല മാത്രം, പുരോഹിത വൃത്തിക്കുള്ള അവകാശമില്ല!
ദില്ലി: ചരിത്ര പരമായ അയോധ്യ കേസിൽ സുന്നി വഖഫ് ബോര്‍ഡിന്റെയും രാംലല്ല വിരാജ്മാന്റെയും ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. നിര്‍മോഹി അഖാഡയുടെ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. തര്‍ക്കഭൂമി മൂന്നായി വിഭജിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയും കോടതി തള്ളി.
നിര്‍മോഹി അഖാഡയ്ക്ക് നടത്തിപ്പിന്റെ ചുമതല മാത്രമാണുള്ളതെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. വര്‍ക്ക് പുരോഹിത വൃത്തിക്കുള്ള അവകാശമില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു. രാമന്റെ ജന്‍മസ്ഥലത്തിന് നിയമപരമായ വ്യക്തിത്വമില്ല. എന്നാല്‍ രാമന് നിയമപരമായ വ്യക്തിത്വമുണ്ടെന്നും സുപ്രീംകോടിയുടെ ചരിത്ര പരമായ വിധിയിൽ വ്യക്തമാക്കുന്നു.

1949-ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെക്കുകയും 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ നിയമവിരുദ്ധമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. യോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി ചരിത്രപരമായ വിധി പറഞ്ഞത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയിൽ ഉൾപ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമക്കിയിട്ടുണ്ട്.












Click it and Unblock the Notifications