കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ സ്വതന്ത്രമാക്കണം!ദില്ലി സര്‍വകലാശാലയില്‍ കാശ്മീര്‍ മുദ്രാവാക്യം! ജെഎന്‍യു ആവര്‍ത്തിമോ?

രാംജാസ് കോളേജിലെ വിദ്യാര്‍ഥികള്‍ ഇടത് യൂണിയനൊപ്പം ചേര്‍ന്ന് എബിവിപിക്കെതിരെയും ദില്ലി യൂണിവേഴ്‌സിറ്റി സ്‌റ്‌റുഡന്റ്‌സ് യൂണിയനെതിരെയും നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയായണ് സംഘര്‍ഷം ഉണ്ടായത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങള്‍ക്കിടെ സ്വതന്ത്ര കശ്മീര്‍ മുദ്രാവാക്യം വിളിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ പ്രചരിക്കുന്നതായും വിവരങ്ങളുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളും ഉയര്‍ന്നത്.

കഴിഞ്ഞ ദിവസമാണ് ദില്ലി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം ഉണ്ടായത്. രാംജാസ് കോളേജിലെ വിദ്യാര്‍ഥികള്‍ ഇടത് യൂണിയനൊപ്പം ചേര്‍ന്ന് എബിവിപിക്കെതിരെയും ദില്ലി യൂണിവേഴ്‌സിറ്റി സ്‌റ്‌റുഡന്റ്‌സ് യൂണിയനെതിരെയും നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയായണ് സംഘര്‍ഷം ഉണ്ടായത്.

abvp

സംസ്‌കാരവും പ്രതിഷേധവും എന്ന പേരില്‍ നടത്താനിരുന്ന സെമിനാര്‍ എബിവിപിയും ദില്ലി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനും ചേര്‍ന്ന് തടസപ്പെടുത്തിയിരുന്നു. രാജ്യ ദ്രോഹ കുറ്റത്തിന് ജെഎന്‍യു വില്‍ നിന്ന് അറസ്റ്റിലായ ഉമര്‍ഖാലിദ് പങ്കെടുക്കാനിരുന്ന പരിപാടിയായിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധത്തിലാണ് സംഘര്‍ഷം ഉണ്ടായത്.

പ്രതിഷേധക്കാരെ എബിവിപി പ്രവര്‍ത്തകരും ദില്ലി യൂണിവേഴ്‌സിറ്റി സ്‌റ്‌റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ചതായാണ് ആരോപണം. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും പരുക്കേറ്റു. അതേസമയം ആരോപണങ്ങള്‍ എബിവിപിയും ദില്ലി യൂണിവേഴ്‌സിറ്റി സ്‌റ്‌റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകരും നിഷേധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
At the violent clashes in Delhi University's north campus yesterday, several protesters shouted slogans supporting independence for Kashmir, according to a video that has emerged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X